ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇടം നേടി ഇന്ത്യ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ ഇടം നേടി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 02:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ സ്ഥാനം നേടി ഇന്ത്യയും. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.

2019 ലെ ഒരു ശ്രമം പരാജയപ്പെട്ടതിനുശേഷം, തദ്ദേശീയമായി വികസിപ്പിച്ച പ്രൊപ്പൽ‌ഷൻ സംവിധാനം ഉപയോഗിച്ച് ഹൈ-സ്പീഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിളിന്റെ (എച്ച്എസ്ടിഡിവി) കന്നി പരീക്ഷണ പറക്കൽ വിജയകരമായി നടത്തിക്കൊണ്ടാണ് ഇന്ത്യ എലൈറ്റ് രാജ്യങ്ങളുടെ ക്ലബിൽ അംഗമായത്.ഹൈപ്പര്‍ സോണിക്കിനേക്കാള്‍ വേഗമുള്ള മിസൈല്‍ ഇന്നുവരെ ഒരു രാജ്യവും കണ്ടുപിടിച്ചിട്ടില്ല. കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളെപ്പോലും വളരെ എളുപ്പം തകര്‍ക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും.

സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡി.ആര്‍.ഡി.ഒയ്‌ക്ക്‌ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തത്.

നിലവില്‍ ഹൈപ്പര്‍ സോണിക് മിസൈലുകളെ തടയാന്‍ കഴിയുന്ന മിസൈല്‍ സാങ്കേതിക വിദ്യ ഒരു രാഷ്‌ട്രങ്ങള്‍ക്കുമില്ല. ഒരു മിസൈലിനെ തടയണമെങ്കില്‍ ആ മിസൈലിനേക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്ന മറ്റൊരു മിസൈലിനു മാത്രമേ സാദ്ധ്യമാകൂ.

നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡർ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങൾ ഈ വേഗം യാഥാർഥ്യമാക്കിയവയാണ്.ഇന്ത്യയുടെ തന്നെ അവതാർ തുടങ്ങിയ ചെറുവിമാന സങ്കൽപവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഭാവിയിൽ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്.

അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഒരു സൂപ്പർ ഡ്യൂപ്പർ” മിസൈൽ പ്രയോഗിച്ചു. നിലവിൽ യുഎസ് മിസൈൽ ആയുധപ്പുരയിൽ ഉള്ളതിനേക്കാൾ 17 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ മിസൈലിന് കഴിവുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാലും ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തില്‍ റഷ്യയാണ് മുൻപിൽ. കിൻഷാൽ ഹൈപ്പർസോണിക് മിസൈലണ് റഷ്യ പുറത്തിറക്കിയത്.

റഷ്യൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹൈപ്പർസോണിക് ബൂസ്റ്റ്-ഗ്ലൈഡ് വാഹനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന തന്ത്രപരമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനമാണ് ഏറ്റവും പുതിയ മിസൈലായ അവാംഗാർഡ്, അന്തരീക്ഷത്തിലെ ഇടതൂർന്ന പാളികളിൽ ശബ്ദത്തിന്റെ 20 ഇരട്ടി വേഗതയിൽ പറക്കാൻ ഇതിനു കഴിയും.

റഷ്യയുടെ സിര്‍ക്കോണ്‍ എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. 2020 അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഈ മിസൈല്‍ റഷ്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

Tags: hypersonic missile
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies