ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഏറ്റവും വലിയ പരിഹാര മാര്‍ഗം തന്നെ. ജലദോഷം, പനി, വയറു വേദന, കൊളസ്ട്രോള്‍. രക്തത്തില്‍ കലര്‍ന്ന് പഞ്ചസാരയുടെ അളവ് കുറയ്ക്കല്‍, അസിഡിറ്റി എന്നിങ്ങനെ അങ്ങനെ മിക്ക രോഗങ്ങള്‍ക്കുമുളള ഒരു ഒറ്റമൂലിയാണ് ഇഞ്ചി. ഇത് കഷായം ഉണ്ടാക്കിയാല്‍ അധികം മടുപ്പ് കാണിക്കാതെ തന്നെ എല്ലാവരും കുടിക്കും.
ഇഞ്ചി കഷായം തയ്യാറാക്കുന്നതിനായി ഒരു വലിയ കഷണം ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് നന്നായി ചതച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ മല്ലി, പനംശർക്കര, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു നുളള് ഉപ്പു കൂടി ഇട്ടു കൊടുക്കുക. ഇളം ചൂടോടെ കഴക്കുക. ഇഞ്ചി കഷായം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ സഹായിക്കുന്നു. അതിനു പുറമേ ദിവസും രാവിലെയും വൈകിട്ടും ഇഞ്ചി കഷായം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇഞ്ചി ഉപയോഗിച്ചുളള ചായയും നിത്യം കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണ്. ഇതിനായി ഒരു കഷ്ണം ഇഞ്ചി ചതച്ച് നന്നായി തിളപ്പിക്കുക ഇതിലേക്ക് ഒരു കഷ്ണം ചെറുനാരങ്ങ നീര് പിഴിഞ്ഞ ശേഷം ഇത്തിരി തേന്‍ കൂടി ചേര്‍ത്തു കൊടുക്കുക. വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടുന്ന ഒന്നു കൂടിയായ ഇഞ്ചി നിത്യേനയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Comments