തിരുവനന്തപുരം : കെ ടി ജലീലിനെതിരെ സമരം ചെയ്ത യുവാക്കളെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി സംവിധായകന് അരുണ്‍ ഗോപി.
‘പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്…’ പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത് . ഇതിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ .
മന്ത്രിമാരെ ഒരു പോറൽ പോലുമേൽപ്പിക്കാതെ തങ്ങൾ സംരക്ഷിക്കുമെന്ന എൽ ഡി എഫ് കൺ വീനറുടെ പ്രസ്താവനയാണ് ഇതിലൂടെ മുഖ്യമന്ത്രി നടപ്പാക്കുന്നത് . അമേരിക്കയിൽ കറുത്ത വർഗക്കാരനെ കഴുത്തിൽ കാൽമുട്ടുകൾ അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി താരതമ്യം ചെയ്താണ് മിക്കവരും വിമര്‍ശനം ഉന്നയിക്കുന്നത്.
Comments