ബര്‍ലിന്‍: റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്സി നെവാല്‍നി റഷ്യയിലേക്ക് മടങ്ങുമെന്ന് സൂചന. ആരോഗ്യനില മെച്ചപ്പെട്ടാലുടന്‍ റഷ്യയിലെത്തുമെന്നും നെവാല്‍നി അറിയിച്ചു. ആശുപത്രിയില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നെവാല്‍നി പ്രതികരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജര്‍മ്മിനിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് കൊണ്ടുപോയ നെവാല്‍നി ഇതുവരെ വെന്റിലേറ്ററുകളുടെ സഹായത്താലാണ് ജീവന് നിലനിര്‍ത്തിയത്.
ചാരന്മാരാല് വിഷം നല്കപ്പെട്ടെന്ന ശക്തമായ ആരോപണം നിലനില്‍ക്കേയാണ് നെവാല്‍നി റഷ്യയിലേയ്ക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൈബീരിയയിലെ വിമാനത്താവളത്തില്‍ വച്ച് വിഷബാധയേറ്റെന്നാണ് നിഗമനം. യാത്രക്കിടെ വിമാനത്തിനുള്ളിലെ ടോയ്ലറ്റില് കുഴഞ്ഞുവീഴുകയായിരുന്നു. നെവാല്‍നി വിഷയത്തിലിതുവരെ റഷ്യ ഔദ്യോഗികമായി ഒരു നിലപാടും എടുത്തിട്ടില്ല. സുരക്ഷ നല്കുമെന്നു മാത്രമാണ് പുടിന് ഭരണകൂടം അറിയിച്ചത്.
Comments