ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ളാദ് സിംഗ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെ 30 എം പിമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തുടര്‍ച്ചയായി ഒക്ടോബര്‍ ഒന്നു വരെ വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ എംപിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സഭ പിരിച്ചുവിടാമെന്ന അഭിപ്രായമാണ് പലരും മുന്നോട്ടുവെച്ചത്.
നേരത്തെ പാര്‍ലമെന്റില്‍ കൂടുതല്‍ എംപിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് 28 എംപിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
Comments