ലക്നൗ: ഉത്തർ പ്രദേശിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി യോഗി സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മീററ്റ് ഡിവിഷനിലെ വികസന പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഏറ്റവും വലുതും ഭംഗിയുള്ളതുമായ ഫിലിംസിറ്റി ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സ്ഥാപിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നോയിഡ, ഗ്രേറ്റർ നോയിഡ, യമുനാ എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ ഫിലിംസിറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അദ്ദേഹം അധികൃതരോട് നിർദ്ദേശിച്ചു. മീററ്റ് ഡിവിഷനിലെ മറ്റ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികളെല്ലാം കൃത്യമായ സമയക്രമം പാലിച്ചു തന്നെ പൂർത്തിയാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്താൻ പാടില്ലെന്നും യോഗി ആദിത്യനാഥ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments