നിർമ്മിച്ച ശില്പികളെ വധിച്ച കഥ പറയുന്ന അഥലജ് പടികിണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നിർമ്മിച്ച ശില്പികളെ വധിച്ച കഥ പറയുന്ന അഥലജ് പടികിണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 10:00 am IST
Facebook
Twitter
WhatsAppTelegram

ചരിത്രസ്മാരകങ്ങളുടെ പേരുകൾക്കിടയിൽ പലരും കേൾക്കാൻ ഇടയില്ലാത്ത ഒരു പേരാണ് അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ. 500 വർഷങ്ങൾ പഴക്കമുള്ള ഈ പടികിണർ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഗുജറാത്ത്, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിൽ പൊതുവെ കണ്ടുവരുന്ന ഒരു നിർമ്മിതിയാണ് പടികിണർ. ഗുജറാത്തിൽ വാവ് എന്ന പേരിലും രാജസ്ഥാനിൽ ബാവോളി എന്ന പേരിലുമാണ് പൊതുജലാശയങ്ങൾ അറിയപ്പെടുന്നത്.

ഒരു സിനിമ കഥയ്‌ക്ക് തുല്യമായ ചരിത്രകഥയാണ് അഥലജ് പടികിണറിന് പിന്നിലുള്ളത്. തന്റെ രാജ്യത്തുണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരമെന്ന നിലയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വഖേല രാജവംശത്തിലെ റാണാ വീർ സിംഗ് രാജാവാണ് പടികിണറിന്റെ നിർമ്മാണം ആരംഭിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയാകുംമുന്നേ റാണാ വീർ സിംഗിനെ സമീപ മുസ്ലിം രാജ്യത്തെ ഭരണാധികാരിയായിരുന്ന മഹ്മൂദ് ബേഗ്ഡാ വധിക്കുകയും രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. റാണാ വീർ സിംഗിന്റെ പത്നി രുദാഭായിയെ സ്വന്തമാക്കാൻ മഹ്മൂദ് ബേഗ്ഡാ ആഗ്രഹിച്ചിരുന്നു. പടികിണർ നിർമ്മാണം പൂർത്തിയായാൽ വിവാഹത്തിന് സമ്മതിക്കാം എന്ന് രുദാഭായ്‌ പറഞ്ഞു. ഏകദേശം 20 വർഷത്തോളം സമയം നീണ്ടുനിന്ന പടികിണർ നിർമ്മാണത്തിന് ശേഷം റാണിയെ വിവാഹം ചെയ്യുവാനുള്ള ആഗ്രഹവുമായി വീണ്ടും മഹ്മൂദ് ബേഗ്ഡാ എത്തി. രാജ്യത്തെ പടികിണർ എന്ന തന്റെ ഭർത്താവിന്റെ ആഗ്രഹം സഫലമായെന്ന് അറിഞ്ഞ രുദാഭായ്‌ ഈ ജലാശയത്തിൽ ചാടി ജീവൻ വെടിയുകയായിരുന്നു. രുദാഭായിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി മഹ്മൂദ് ബേഗ്ഡാ ഈ പടികിണറിന് രുദാഭായിയുടെ പേര് നൽകുകയായിരുന്നു. അദലജ് പടികിണറിന്റെ മറ്റൊരു പേരാണ് രുദാഭായ്‌ പടികിണർ.

ഹിന്ദു വാസ്തു വിദ്യയിൽ റാണാ വീർ സിംഗ്‌ ആരംഭിച്ച പടികിണർ മുസ്ലിം രീതിയിൽ മഹ്മൂദ് ബേഗ്ഡാ പൂർത്തീകരിച്ചപ്പോൾ ഇന്തോ-ഇസ്ലാം ആർക്കിടെക്ചറിന്റെ മനോഹരമായ ഒരു രൂപമാണ് ഇവിടെ പിറന്നത്.

പടികിണർ നിർമ്മാണത്തിന് ശേഷം ഇത്തരത്തിൽ ഒന്ന് മറ്റെവിടെയും ഇനി നിർമ്മിക്കാൻ പാടില്ല എന്ന രാജാവിന്റെ നിർദ്ദേശം അനുസരിക്കാൻ ശില്പികളിൽ പ്രധാനികളായ 6 പേർ തയ്യാറായില്ല. തുടർന്ന് രാജാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഈ ശില്പികളുടെ ശവകൂടീരങ്ങൾ പടികിണറിന് സമീപമായി നിങ്ങൾക്ക് കാണാൻ സാധിക്കും.

അഞ്ച് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ പടികിണർ എട്ടു ഭുജങ്ങളുടെ ആകൃതിയിലാണ്. തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്ന് ജലാശയത്തിലേക്ക് പടികൾ ഉണ്ട്. വടക്കുഭാഗത്തായാണ് ജലാശയം സ്ഥിതിചെയ്യുന്നത്. സോളങ്കി വാസ്തുവിദ്യയോട് സാദൃശ്യം തോന്നുന്ന ഈ പടികിണറിലെ തൂണുകളിലെല്ലാം തന്നെ നൃത്തരൂപങ്ങൾ, സംഗീത കച്ചേരികൾ, പൂക്കൾ തുടങ്ങീ നിരവധി രൂപങ്ങളുടെ കൊത്തുപണികൾ കൊണ്ടുള്ള വിസ്മയങ്ങളും കാണാൻ സാധിക്കും. ചൂടും തണുപ്പും ഇടകലർന്ന ഒരു അന്തരീക്ഷമാണ് പടികിണറിനുള്ളിൽ.

രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് സന്ദർശന സമയം.

Tags: Indian_placestravelerGujarat
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies