ബെയ്ജിംഗ് : ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് തായ് വാന്റെ മുന്നറിയിപ്പ് . തായ്വാൻ ദ്വീപിന് സമീപം ചൈനീസ് പോർവിമാനങ്ങൾ വട്ടമിട്ട് പറക്കുന്ന സാഹചര്യത്തിലാണ് തായ് വാൻ പ്രസിഡന്റിന്റെ താക്കീത്.
തായ്വാൻ കടലിടുക്കിൽ ഉടനീളം വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ചൈനീസ് പോർവിമാനങ്ങള്‍ തായ്വാൻ വ്യോമാതിർത്തിയിലേക്ക് കടന്നത്.
രണ്ട് ബോംബറുകളും 16 പോർവിമാനങ്ങളുമാണ് ചൈന തായ്വാൻ കടലിടുക്ക് ഭാഗത്തേക്ക് എത്തിച്ചത്. 12 ജെ–16, രണ്ട് ജെ–10, രണ്ട് ജെ–11, രണ്ട് എച്ച്–6 ബോംബറുകൾ, ഒരു വൈ–8 എസ്ഡബ്ലിയു ആണ് തായ്വാന്റെ ഭാഗത്തേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. 19 സൈനിക വിമാനങ്ങളുടെ ഒരു സംഘമാണ് ശനിയാഴ്ച തായ്വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറന്നത്.
എന്നാൽ, ആദ്യം ആക്രമിക്കാൻ തായ്വാൻ മുന്നിട്ടിറങ്ങില്ല. പക്ഷേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം വിനിയോഗിക്കുകയും ചെയ്യും. ചൈനീസ് പോർവിമാനങ്ങളെ നേരത്തെ തന്നെ തായ്വാന്റെ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം നിരീക്ഷിച്ച് കണ്ടെത്തിയിരുന്നുവെന്നും തായ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Comments