ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന വാകസിനുകള്‍ വിവിധ ഘട്ട പരീക്ഷണങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. വാക്സിനുകളുടെ നിര്‍മ്മാണത്തിനായി കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഹര്‍ഷ വര്ദ്ധന് പറഞ്ഞു. രാജ്യസഭയില്‍ നല്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
നിലവില്‍ മൂന്ന് വാക്സിനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. മൂന്ന് വാക്സിനുകളും വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്. വാക്സിനുകളുടെ നിര്‍മ്മാണത്തിനായി എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഹര്ഷവര്ദ്ധന് രാജ്യസഭയെ അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ 13,000 ക്വാറന്റൈന് കേന്ദ്രങ്ങളാണ് രാജ്യത്ത് ആകമാനം ഒരുക്കിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളിലാകമാനം ആറ് ലക്ഷം കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ 12 ലക്ഷം കൊറോണ പരിശോധനകള്‍ നടത്തി.
കൊറോണയുടെ ആരംഭത്തില്‍ ചുരുങ്ങിയ ലാബുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്ന് ദിനംപ്രതി 10 ലക്ഷം കൊറോണ പരിശോധന നടത്താനുളള ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നു. ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന കൊറോണയെക്കുറിച്ചുള്ള അപായ സൂചന നല്‍കിയത്. എന്നാല്‍ അതിന് മുന്‍പ് തന്നെ രോഗവ്യാപനം ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു. ജനുവരി 17 നാണ് കേന്ദ്രം കൊറോണ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments