പ്രേക്ഷക മനസില്‍ ഇന്നും മായാതെ ദിഗംബരന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേക്ഷക മനസില്‍ ഇന്നും മായാതെ ദിഗംബരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 12:01 pm IST
FacebookTwitterWhatsAppTelegram

എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ച ഒരു സിനിമയായിരുന്നു അനന്തഭദ്രം. വ്യത്യസ്തമായ കഥ പറഞ്ഞ ഈ സിനിമ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം 2005 ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി  മനസ്സില്‍ ഇന്നും മായാതെ നില നില്‍ക്കുന്നു. കാലം എത്ര പുരോഗമിച്ചാലും നാഗ കാവുകളും മന്ത്രിക കളങ്ങളുമെല്ലാം മലയാളി മനസ്സില്‍ നിന്നും ഇന്നും വിട്ടുമാറിയിട്ടില്ല. അതുകൊണ്ടു തന്നെ നാഗമാണിക്യത്തിന്റേയും നാഗ കാവുകളുടേയും കഥ പറഞ്ഞ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അപൂര്‍വ്വ ശക്തിയുളള മാന്ത്രികനായ ദിഗംബരനും അന്ധനായ ചെമ്പനും ശിവകാവില്‍ വിളക്കു വെയ്‌ക്കാന്‍ വന്ന അനന്തനും ദേവിയായി കണക്കാക്കപ്പെട്ട ഭാമയും എന്തിനേറെ കുഞ്ഞൂട്ടന്‍ എന്ന കുഞ്ഞു നാഗം ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നവയാണ്. പകയും പ്രതികാരവും പ്രണയവും കൂടി ചേര്‍ന്ന് മന്ത്രവാദ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഈ ചിത്രം ദൃശ്യ ചാരുത കൊണ്ടും ഏറെ സമ്പന്നമായിരുന്നു. സുനില്‍ പരമേശ്വരന്‍ തിരക്കഥ എഴുതിയിരിക്കുന്ന അനന്തഭദ്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിച്ചത്.

പൃഥ്വിരാജ്, മനോജ് കെ. ജയന്‍, കലാഭവന്‍ മണി ബിജു മേനോന്‍, കാവ്യ മാധവന്‍, റിയ സെന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോജ് കെ. ജയന്റെ ദിഗംബരന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത്. പതിനഞ്ചു വര്‍ഷത്തിനിപ്പുറവും ദിഗംബരന്റെ തന്ത്രങ്ങളും മാന്ത്രിക വിദ്യയും മായാതെ നിലനില്‍ക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണനാണ് സംഗീതം നല്‍കിയത്

Tags: santhosh sivan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies