ഇറ്റാലിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍
മിലാൻ: ഇറ്റാലിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു. നോര്‍വേയുടെ കാസ്പര്‍ റുഡിനെ 7-5,6-3 എന്ന സ്കോറിനാണ് സെർബിയന്‍ താരം തോല്‍പ്പിച്ചത്. യു.എസ്.ഓപ്പണ്‍ കളിക്കാതിരുന്ന സ്പെയിന്റെ റഫേൽ നദാൽ പുറത്തായി. നദാല്‍ അര്‍ജ്ജന്റീനയുടെ ഷ്വാറ്റ്സ്മാനോടാണ് 6-2,7-5ന് പരാജയപ്പെട്ടത്. ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി അർജ്ജന്റീനയുടെ ഷ്വാറ്റ്സ്മാനാണ്. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായ മത്സരത്തിൽ മികച്ച തിരിച്ചുവരവാണ് ജോക്കോവിച്ച് നടത്തിയത്. കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ യു.എസ്.ഓപ്പണിൽ നിന്നും അയോഗ്യനാക്കിയിരുന്നു.
വനിതകളിൽ സിമോണ ഹാലെപ്പും പ്ലിസ്കോവയുമാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.സെമിയിൽ ഹാലെപ് മുഗുരുസയെ6-3,4-6,6-4ന് തോൽപ്പിച്ചപ്പോള്‍ പ്ലിസ്കോവ വോനഡ്രൂസോവയെ 6-2,6-4ന് പരാജയപ്പെടുത്തി.
Comments