കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ സുമോദിന്റെ അദ്ധ്യക്ഷതയിൽ ശ്രാവണ സന്ധ്യയുടെ ഉദ്ഘാടന കർമ്മം ബിജെപി മുൻ സംഘടനാ സെക്രട്ടറി പി പി മുകുന്ദൻ നിർവഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് സ്വാഗതവും ബിപിപി ആർട്സ് സെക്രട്ടറി പ്രവീൺ കൃതജ്ഞതയും രേഖപ്പെടുത്തി. അംഗങ്ങളുടെ നേതൃത്വത്തില്‍ നൃത്ത സംഗീത കലാവിരുന്ന് അരങ്ങേറി. രതീഷ് കണ്ടടുക്കം, കലാഭവൻ സുധി, നമൃത പ്രേമരാജ് എന്നിവരോടൊപ്പം രോഹിത് ശ്യാം, ദേവിക വിജികുമാർ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു. സിന്ധു സുരേന്ദ്രന്റെ അവതരണത്തോടെയാണ് പരിപാടി നടന്നത്.
Comments