മലയാളത്തിന്റെ പ്രിയ നടനായ ഉണ്ണി മുകുന്ദന് സിനിമ നൽകിയ അതുല്യ പിറന്നാൾ സമ്മാനം സ്വന്തമായ പ്രൊഡക്ഷൻ കമ്പനി . മുപ്പത്തിമൂന്ന് വയസ്സ് തികഞ്ഞ ദിവസമാണ് ഈ സന്തോഷവാർത്ത താരം ആരാധകരുമായി പങ്ക് വച്ചത് . ഇതു കൂടാതെ മറ്റൊരു സമ്മാനവും ഈ പിറന്നാൾ ദിനത്തിൽ ഉണ്ണിയ്ക്ക് ലഭിച്ചു . ആദ്യമായി വാങ്ങിയ പള്‍സര്‍ ബൈക്ക് മോഡിഫൈ ചെയ്താണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ആരാധകരില്‍ ഒരാള്‍ക്ക് സഹായമായി നല്കിയതായിരുന്നു ആ ബൈക്ക്. ഇത് മോഡിഫൈ ചെയ്ത് പിറന്നാള്‍ സമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘ബ്രൂസ് ലീ’ യുടെ മോഷൻ പോസ്റ്ററും പിറന്നാൾ ദിനത്തിൽ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മെഗാസ്റ്റാർ മോഹൻലാലും ചേർന്ന് പുറത്തിറക്കിയത് .
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ബ്രൂസ് ലീ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ് . മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ സിനിമയായ പുലിമുരുകന്റെ സംവിധായകൻ കൂടിയാണ് വൈശാഖ് . ഇരുപത്തിയഞ്ച് കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് റിപോർട്ടുകൾ പറയുന്നത് .
പക്ക മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ചിത്രീകരിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്ററിൽ , മഴയത്ത് തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രീകരിച്ചിരിക്കുന്നത് .”എവെരി ആക്ഷൻ ഹാസ് കോൺസെക്യുഎൻസെസ് ” എന്ന ടാഗ് ലൈൻ കൊടുത്തിരിക്കുന്ന പോസ്റ്റർ, ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്കുള്ള പ്രാധാന്യം സൂചിപ്പിക്കുന്നു .
സിനിമയുടെ തിരക്കഥ എഴുതുന്നത് ഉദയകൃഷ്ണൻ ആണ് . പുലിമുരുകൻ , മധുര രാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും ഉദയകൃഷ്ണനും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബ്രൂസ് ലീ .ഹിറ്റ് മേക്കേഴ്സ് എന്ന പേരുള്ളത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ആ ചിത്രത്തെ കുറിച്ച് ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത് .
യു എം എഫ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജികുമാർ ആണ് . യു എം എഫ് പ്രൈവറ്റ് ലിമിറ്റഡ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനി ആയ ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് . 2021 ലായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുന്നത് .
Comments