ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ബാണ്സ്ലേയ്ക്കെതിരെ ആറു ഗോളുകളാണ് ചെല്‍സി അടിച്ചുകൂട്ടിയത്. ഹാവെര്‍ട്ട്സിന്റെ ഹാട്രിക്കാണ് ചെല്‍സിയുടെ ജയം ഗംഭീരമാക്കിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളും ചെയ്ത അബ്രഹാമാണ് ചെല്‍സി നിരയിയില്‍ തിളങ്ങിയ മറ്റൊരു താരം.
കളിയുടെ 19-ാം മിനിറ്റില്‍ അബ്രഹാം ചെല്‍സിക്കായി ആദ്യഗോള്‍ നേടി. തുടര്‍ന്ന് 28-ാം മിനിറ്റില്‍ ഹാവെര്‍ട്ട്സിന്റെ വക ടീമിന്റെ രണ്ടാം ഗോളും പിറന്നു. 49-ാം മിനിറ്റില്‍ ബാര്ക്ക്ലേയാണ് മൂന്നാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 55, 65 മിനിറ്റുകളില്‍ ഹാവെര്‍ട്ട്സ് ടീമിനെ 5-0 ലേയ്ക്ക് എത്തിച്ച് ഹാട്രിക്കും സ്വന്തമാക്കി. 83-ാം മിനിറ്റില്‍ ജിറൗദിന്റെ വകയായിരുന്നു ആറാമത്തെ ഗോള്‍ പിറന്നത്. ഹാവെര്‍ട്ട്സിന്റെ ഗോളുകള്‍ക്ക് മൗണ്ടും, അബ്രഹാമുമാണ് സഹായികളായത്. ജിറൗദിന്റെ ഗോളിന് ചില്‍വെല്ലും പങ്കാളിയായി.
Comments