ബാഴ്സലോണ: ലൂയിസ് സുവാരസ് ബാഴ്സലോണയില്‍ നിന്നും ഔദ്യോഗികമായി വിടവാങ്ങി. മെസ്സിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര അയപ്പ് സന്ദേശവും സുവാരസിന്റെ മറുപടിയും ഇരുവരുടേയും ദീര്‍ഘനാളത്തെ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി. അടുക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണെന്ന് പലരും പറഞ്ഞ മെസ്സിയുമായി പെട്ടന്ന് കൂട്ടുകൂടാന്‍ സാധിച്ചെന്ന് സുവാരസ് മറുപടി നല്കി. ഇന്നലെ തന്നെ അത്ലറ്റികോ മാഡ്രിഡ് സുവാരസിനെ ഔദ്യോഗിക ജഴ്സി അണിയിച്ച് വേദിയില്‍ അവതരിപ്പിച്ചു. 9-ാം നമ്പറാണ് മാഡ്രിഡില്‍ സുവാരസ് ധരിക്കുക.
മെസ്സിയുടെ ശക്തമായ പ്രതികരണം ബാഴ്സലോണയോടുള്ള ദേഷ്യം അടങ്ങിയിട്ടിലിലെന്ന സൂചന കൂടിയാണ്. ക്ലബ്ബിന്റെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള സുവാരസിനോട് നീതിപുലര്‍ത്തിയില്ലെന്ന് ലയണല്‍ മെസ്സി ഇന്നലെ തുറന്നടിച്ചത് ബാഴ്സ മാനേജ്മെന്റിന് അടുത്ത പ്രഹരമായി. ഒട്ടും സന്തോഷത്തിലല്ല മെസ്സി ബാഴ്സയില്‍ തുടരുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് മെസ്സിയുടെ അഭിപ്രായപ്രകടനം.
‘ നിന്നെ മറ്റൊരു കുപ്പായത്തില്‍ കാണുന്നതും എതിരെ കളിക്കുന്നതും എനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. എന്നാലും ഞാൻ മാനസികമായി ഒരുങ്ങിയിരിക്കുകയാണ്. നീയില്ലാത്ത ഗ്രസ്സിംഗ് റൂം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അഭാവം തിരിച്ചറിയുന്നു. നിന്നെ അവര്‍ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. നീ അര്ഹിച്ചിരുന്നതല്ലന്നറിയാം’ മെസ്സി ട്വിറ്ററില്‍ കുറിച്ചു.
Comments