വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ സുപ്രിംകോടതി ജഡ്ജിയായി ജസ്റ്റിസ് എമി കോണി ബാരേറ്റിനെ തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക തീരുമാനം ഇന്നറിയിക്കും. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലേക്കാണ് എമിയെ പരിഗണിച്ചത്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം നില്‍ക്കേ ധൃതിപിടിച്ചാണ് ട്രംപ് തീരുമാനം എടുത്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഴിഞ്ഞയാഴ്ച സുപ്രീം കോടതി ജഡ്ജായി ഒരു വനിത തന്നെയായിരിക്കും വരികയെന്ന് ട്രംപ് പറഞ്ഞത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ട്രംപിന് സ്വാധീനിക്കാന്‍ പറ്റുന്നവരെ നിയമിക്കാനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ആറുപേര്‍ക്കാണ് സീനിയോറിറ്റി അനുസരിച്ച് സാദ്ധ്യതയുള്ളത്. ഇന്ത്യന്‍ വംശജരും രംഗത്തുണ്ട്.















