ആഗോളതാപനം ; ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിന്നരികിൽ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

ആഗോളതാപനം ; ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിന്നരികിൽ

ഹരിഹരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 05:32 pm IST
FacebookTwitterWhatsAppTelegram

ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ രണ്ടാമത്തെ കുറഞ്ഞ നിരക്കിൽ റെക്കോർഡ് ചെയ്യപ്പെട്ടു . ഉഷ്‌ണകാലം ഇനിയും ബാക്കി നിൽക്കെ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇത് എത്തിയേക്കും എന്ന ഭീതിയിൽ ആണ് ശാസ്ത്രലോകം. കഴിഞ്ഞ 42 വർഷത്തെ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി ഉള്ള പഠനങ്ങൾ ആണ് ഇതിന്റെ ആധാരം.

കൊറോണയെ തുടർന്ന് ലോകവ്യാപകമായി ലോക്‌ഡൗണുകൾ നടപ്പാക്കിയിരുന്നു. ഇതിനോടൊപ്പം വാഹനഗതാഗതത്തിലും വ്യാവസായിക ഉത്പാദനത്തിലും വന്ന ഗണ്യമായ കുറവ് മലിനീകരണം വലിയ തോതിൽ കുറച്ചു എന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. പക്ഷെ ആർട്ടിക് മേഖലയിൽ മഞ്ഞുരുകുന്നത് തടയുവാൻ ഇവക്ക് സാധിച്ചില്ല എന്ന് ഉറപ്പിക്കുന്ന കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

2012 ന് ശേഷം ഉള്ള ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി നിൽക്കുക ആണ് ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ്.

ആഗോള താപനം ആർട്ടിക് മേഖലയിൽ ഉള്ള മഞ്ഞിനെ മാത്രം അല്ല ബാധിച്ചിരിക്കുന്നത് , ഗ്രീൻലാൻഡ്, കാനഡ തുടങ്ങിയ ഉത്തര ദ്രുവത്തിനു സമീപ പ്രദേശങ്ങളിൽ ഉള്ള രാജ്യങ്ങളിലെ ഹിമാനി കളെയും (glacier) ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഉഷ്ണകാലത്തു മഞ്ഞുരുകുന്നത് സാധാരണം ആണെങ്കിലും ഇത്ര ഭീമമായ അളവിൽ തുടർച്ചയായി ഇത് സംഭവിക്കുന്നത് ഭീതിജനകം ആണ്.

അതിതീവ്രമായ ഉഷ്ണകാലം ആണ് ഇതിനു പിന്നിൽ എന്ന് ഗ്രീൻലാൻഡിന്റെ ജിയോളജി വകുപ്പ് അഭിപ്രായപ്പെട്ടു. ഉഷ്ണകാലത്തിൽ ക്രമാധീതമായ ചൂടനുഭവപ്പെടുകയും അതേസമയം തണുപ്പും ദൈർഘ്യവും കുറഞ്ഞ ശൈത്യകാലങ്ങളും മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുന്നു.

ഈ അടുത്ത മാസങ്ങളിൽ ആയി ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗത്തുള്ള സ്പാൽറ്റ് (Spalte) എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഭീമൻ ഹിമപരപ്പ് പിളർന്നു മാറിയ ചിത്രങ്ങൾ കാലാവസ്ഥാ സാറ്റലൈറ്റുകൾ പകർത്തിയിരുന്നു. ഇങ്ങനെ തകരുന്ന പല ഹിമപരപ്പുകളും ഇനി പൂർവസ്ഥിതിയിലേക്ക് എത്തുവാൻ സാധിക്കാത്ത വിധം നഷ്ടപ്പെടുകയാണ്. 1999 ന് ശേഷം 160 സ്‌ക്വയർ കിലോമീറ്ററോളം മഞ്ഞ് ഈ ഹിമാനിയിൽ നിന്നും മാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡിനും കാനഡക്കും പുറമെ, അലാസ്കയിലും, റഷ്യയിലും വ്യാപകമായി ഹിമപ്പരപ്പുകൾ നശിക്കുന്നുണ്ട്.

ആർട്ടിക് സമുദ്രത്തിൽ മഞ്ഞു രഹിതമായ ഉഷ്ണകാലം എന്നത് വിദൂരമല്ല, ഇന്ന് ലഭ്യമായ കണക്കുകൾ അനുസരിച്ചു പതിനഞ്ചു വർഷത്തിനകം ഇത് സംഭവിച്ചേക്കും. അതായത് 2035-ാം ആണ്ടോടു കൂടി ആർട്ടിക് മേഖലയിൽ ഉഷ്ണകാലത്ത് ഒരു തരി മഞ്ഞുപോലും ഇല്ലാതെ ആകും. 75 വർഷം എടുക്കും ഇത് സംഭവിക്കാൻ എന്നാണ് മുൻകാലങ്ങളിൽ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്നത്തെ കണക്കുകൂട്ടലുകൾ ഈ ദുരന്തത്തിലേക്കുള്ള അകലം വെറും 15 വർഷമായി ചുരുക്കിയിരിക്കുകയാണ്

ആർട്ടിക് മേഖലയിൽ ക്രമാതീതമായി മഞ്ഞുരുകുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലഹേതു. മഞ്ഞുരുകുമ്പോൾ സമുദ്രത്തിലേക് വലിയതോതിൽ ജലം കൂടിച്ചേരുകയും, തുടർന്ന് സമുദ്രത്തിന്റെ ജലനിരപ്പിലും, ലവണങ്ങളുടെ സാന്ദ്രതയിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന, മഹാസമുദ്രങ്ങളുടെ ആഴങ്ങളിൽ ഉള്ള ജലപ്രവാഹത്തിന്റെ(ocean currents) ദിശയിലും അളവിലും ഇത് കാര്യമായ വ്യതിയാനങ്ങൾ സൃഷ്ടിക്കും . മൺസൂൺ പോലെ ഉള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു കാരണമാകുന്ന അന്തരീക്ഷ മർദ്ദത്തിന്റെ ക്രമം ഇത് മൂലം വ്യത്യാസപ്പെടും. തത്‌ഫലമായി നമ്മുക് ലഭിക്കുന്ന മഞ്ഞിന്റെയും മഴയുടെയും തോതിലും ക്രമത്തിലും ഗണ്യമായ മാറ്റങ്ങൾ വന്നുചേരുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies