ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ രണ്ടു രോഗികള്‍ മരണമടഞ്ഞു. 62 ഉം 80 ഉം പ്രായമുള്ള രോഗികളാണ് മരിച്ചത് ഇതോടെ ആകെ കോവിഡ് മരണങ്ങള് 214 ആയി. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണിത്. ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 200 പേര്‍ക്കാണ്. സമീപദിവസങ്ങളില്‍ ഏറ്റവും കുറവ് രോഗികള്‍ ഇന്നാണ്. 226 പേര് രോഗമുക്തരായി. ഇതോടെ ഖത്തറില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,24,850 ഉം ആകെ രോഗമുക്തര്‍ 1,21,738 ഉം ആയി. പുതിയ രോഗികളില്‍ എട്ടുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ചികിത്സയിലുള്ളത് 2,898 പേരാണ്. ഒരു മാസത്തിലേറെയായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ആശുപത്രികളിലുള്ളത് 437 പേരാണ്. ഇതില്‍ 38 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 58 പേര് അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 7,55,365 പരിശോധനകളാണ് ഇതേവരെ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments