ഗൂഗിളിന് ഇന്ന് പിറന്നാൾ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗൂഗിളിന് ഇന്ന് പിറന്നാൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 11:34 am IST
FacebookTwitterWhatsAppTelegram

സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന് ഇന്ന് ഇരുപത്തിരണ്ടാം പിറന്നാൾ. പതിവ് പോലെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഡൂഡിലും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. കമ്പനി ലോഗോയായ വലിയ അക്ഷരത്തിലുള്ള ‘G’ ഗൂഗിൾ എന്ന എഴുത്തിലെ മറ്റുള്ള അക്ഷരങ്ങളെ വീഡിയോ കോൾ ചെയ്യുന്നതാണ് ഡൂഡിൽ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ‘G’ ബർത്ത്ഡേ ക്യാപ്പ് ധരിച്ചിട്ടുണ്ട്. ഒപ്പം പിറന്നാൾ സമ്മാനങ്ങളും കാണാം. കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരുന്ന് വെർച്വലായി ആഘോഷങ്ങൾ നടത്തൂ എന്ന സന്ദേശവും ഡൂഡിൽ നൽകുന്നു.

സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് 1998 സെപ്റ്റംബറില്‍ വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ന് കേട്ടാല്‍ സാധാരണക്കാരനുപോലും ആദ്യം മനസ്സില്‍ വരുന്ന വാക്കായി മാറി. ഒപ്പം നമ്മുടെ സഹായിയുമായി. യാത്രപോകാൻ വഴി ചോദിക്കുന്ന ഗൂഗിൾ മാപ്പ് മുതൽ വീട്ടിലെ ലൈറ്റും ഫാനും എന്തിന് ടിവി വരെ ഓണും ഓഫും ചെയ്യാനാവുന്ന ഗൂഗിൾ അസിസ്റ്റന്റ് വരെയെത്തി നിൽക്കുന്നു ഗൂഗിളിന്റെ സ്വാധീനം.

ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഇപ്പോള്‍ ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഉള്ളത്. ആൻഡ്രോയ്ഡ് മൊബൈൽ മുതൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ വരെ ഇന്ന് ഗൂഗിളിന്റെ ഉത്പന്നങ്ങളായി വിപണയിലുണ്ട്.

സ്ഥാപകർക്ക് സംഭവിച്ച ഒരു അക്ഷരത്തെറ്റാണ് ഗൂഗിൾ എന്ന പദം പിറവിയെടുക്കാൻ കാരണമായത്. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന് പേരായി നൽകാനായിരുന്നു സ്ഥാപകരുടെ തീരുമാനം. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു ലക്ഷ്യം. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.

2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 തങ്ങളുടെ ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. 2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. തങ്ങളുടെ നാലാമത്തെ പിറന്നാള്‍ മുതല്‍ ഗൂഗിള്‍ വ്യത്യസ്തതയുള്ള ‘ഡൂഡിള്‍’ അവതരിപ്പിച്ചുതുടങ്ങി. ആനിമേഷനായും ഇന്ററാക്ടീവ് ആയും വൈവിധ്യമുള്ള ഡൂഡിലുകള്‍ പിറന്നാളുകളില്‍ ബ്രൗസറുകളില്‍ പ്രത്യക്ഷപ്പെട്ടു.

ഭാരതീയനായ സുന്ദര്‍ പിച്ചായ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ശേഷം 2015 സെപ്റ്റംബര്‍ ഒന്നിന് ഗൂഗിള്‍ തങ്ങളുടെ ലോഗോ തന്നെ മാറ്റി. അതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകടമായമാറ്റമായിരുന്നു അന്ന് ലോഗോയിൽ വരുത്തിയത്. നീലനിറത്തിലുള്ള ചെറിയക്ഷരം ‘g’ ആയിരുന്നു അതുവരെ ഐക്കണ്‍. പിന്നീട് അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം ‘G’ ആയി.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies