ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 29(ചൊവ്വ) മുതല്‍ ഒക്ടോബര്‍ 1(വ്യാഴം) വരെ ഒറ്റപ്പെട്ട മഴ പെയ്തേക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഖത്തറില്‍ ശൈത്യകാലത്തിനു മുന്നോടിയായി മഴ ലഭിക്കുന്ന അല്‍ വാസ്മി സീസന്റെ തുടക്കമാണിത്. ഒക്ടോബര്‍ മധ്യം വരെയാണ് സാധാരണയായി അല്‍ വാസ്മി സീസൻ നീളുക. ഈ സമയത്ത് പ്രാദേശികമായി മഴമേഘങ്ങള്‍ രൂപം കൊള്ളുകയും പല ദിവസങ്ങളിലും നേരിയ ചാറ്റല്‍ മഴ പൊഴിയുകയും പതിവാണ്. എന്നാല്‍ ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള മൂന്നു ദിവസങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്കാണ് സാധ്യത. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാവും സാമാന്യം ശക്തമായ മഴ ലഭിക്കുക. ചില സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു. ഈ മാസം ആദ്യം ഖത്തറില്‍ അല്‍ ഷീഹാനിയ നഗരസഭാ പ്രദേശത്ത് സാമാന്യം നല്ല മഴ പെയ്തിരുന്നു. എന്നാല്‍ മറ്റുഭാഗങ്ങളിലൊന്നും ഇതുവരെ മഴ ലഭിച്ചിട്ടില്ല.
Comments