ദോഹ : കുവൈത്ത്അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അല്‍ ജാബര്‍ അൽ സബാഹിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു. മഹാനായ നേതാവായിരുന്നു ഷെയ്ഖ് സബാഹ് എന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഖത്തര്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതായും അമീരി ദീവാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നു ദിവസവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടും. കുവൈത്തിന്റെ ആധുനികവല്‍ക്കരണത്തിനും കുവൈത്തി ജനതയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുമായി നിരന്തരം പ്രവര്‍ത്തിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരിയായിരുന്നു ഷെയ്ഖ് സബാഹ് എന്ന് അമീര്‍ ഷെയ്ഖ് തമീം അനുസ്മരിച്ചു. അറബ് മേഖലയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി പ്രവര്‍ത്തിക്കുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും അമീര്‍ പറഞ്ഞു.
Comments