ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തിയത്.
യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്താന്റെ നടപടി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സെപ്റ്റംബറില്‍ 46 തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
സെപ്റ്റംബര്‍ അഞ്ചിന് പാകിസ്താന് രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഇതില്‍ ഒരു സൈനികന് വീരമ്യത്യുവരിക്കുകയും മൂന്നു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments