തിരുവനന്തപുരം: സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം എവിടെ എത്തിയെന്ന് സി പി എമ്മിന് ആവലാതി വേണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
കേസിൾ ഉൾപ്പെട്ട അവസാന കണ്ണിയേയും അവർക്ക് സഹായം നൽകിയവരെയും അന്വേഷണ ഏജൻസി കണ്ടെത്തും. തന്റെ വിദേശ യാത്രയിൽ ചട്ടം ലംഘിച്ച് മഹിളാ മോർച്ചാ ഭാരവാഹി പങ്കെടുത്തെന്ന പരാതി പ്രധാനമന്ത്രിയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം മറുപടി പറയും. ഇക്കാര്യങ്ങളെല്ലാം ഇന്ത്യൻ എംബസിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകർക്ക് ഗുണകരമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തത്. കോൺഗ്രസും സി പി എമ്മും കർഷകരെ കബളിപ്പിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും മുരളീധരൻ വ്യക്തമാക്കി.
Comments