ചെന്നൈ ; സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണ് ഹത്രാസിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിന് ഉത്തരവാദികളെന്ന് നടി അമലാപോൾ. ജാതിവ്യവസ്ഥയല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ അമല പങ്കുവച്ച പോസ്റ്റ്. മറ്റൊരാളുടെ പോസ്റ്റാണ് അമല പങ്കുവച്ചിരിക്കുന്നത്.
‘ ബലാൽസംഗം ചെയ്ത് കൊന്നു, ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശബ്ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്’ അമല പോൾ പറയുന്നു.
അതേ സമയം ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനൊരുങ്ങി യുപി സർക്കാർ. മരിച്ച പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന ഫോറൻസിക് പരിശോധന റിപ്പോർട്ടിനു പിന്നാലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാലാണ് നുണപരിശോധന നടത്തുന്നതെന്ന് യുപി പൊലീസ് വ്യക്തമാക്കി.
Comments