മലയാള സിനിമയിലെ യുവതാരങ്ങളായ ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതു ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. സംവിധാന രംഗത്ത് പുതു ചുവടു വയ്ക്കുന്ന അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സായാഹ്ന വാര്‍ത്തകള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ഹാസ്യ ചിത്രമാണെന്നാണ് ട്രയിലര്‍ നല്കുന്ന സൂചന. ആളുകളെ ചിരിപ്പിക്കുന്ന നര്‍മ്മത്തില്‍ ചാലിച്ച ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇതൊരു മുഴുനീള ഹാസ്യ ചിത്രമാണെന്നു കരുതാം.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് സ്കില്‍ യോജന എന്ന തൊഴില്‍ നൈപുണ്യ പദ്ധതിയെ പറ്റി പറഞ്ഞു കൊടുക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രയിലര്‍. സംവിധായകനായ അരുണ്‍, സച്ചിന് ആര് ചന്ദ്രന്, രാഹുല്‍ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത്. എംഡി, ബിഷാരത്ത്, യാസര്‍, നൗഷാദ് എന്നിവര്‍ ഒരുമിച്ച് ഡി14 എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന് ബി.കെ, അനു എലിസബത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.
പ്രശാന്ത് പിള്ള, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. ശരത് ഷാജി ചിത്രത്തിന്റെ ഛായാഗ്രഹണവും, അരവിന്ദ് മന്മഥന് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ശരണ്യ ശര്‍മ്മ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ, ആനന്ദ് മന്മദന് എന്നിവരും ചിത്രത്തിന്റെ മുന്‍ നിരയിലുണ്ട്. മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയരായ രണ്ടു താരങ്ങളുടെ മക്കളാണ് ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും. അധിക സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇവര അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചവയാണ്.
Comments