ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ലോണ്‍ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കാനൊരുങ്ങി ടെന്നീസ് അസോസിയേഷന്‍. ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനാണ് മത്സരങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.
പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള മത്സരങ്ങള്‍ക്ക് നവംബര്‍ 16-ാം തീയതിമുതലാണ് അനുമതി നല്‍കിയിരിക്കുന്നത്.എട്ടു മാസത്തെ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ടെന്നീസ് ആരംഭിക്കുന്നത്.
ദേശീയതലത്തില്‍ അണ്ടര്‍-12,14,16 മത്സരങ്ങളാണ് ആദ്യം ആരംഭിക്കുക. മൂന്നു ദിവസം പരമാവധി നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ക്കു മാത്രമാണ് അനുമതി ലഭിക്കുക. ആകെ 32 താരങ്ങള്‍ക്കുമാത്രമാണ് ഒരു ടൂര്‍ണ്ണമെന്റില്‍ അവസരമുണ്ടാവുക.















