Sunday, March 7 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Columns

ദേശീയ വിദ്യാഭ്യാസ നയം ; മുഖ്യമന്ത്രി പറഞ്ഞ 10 കള്ളങ്ങൾ

എ.വിനോദ്, ദേശീയ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം, ഭാരത സർക്കാർ

by Web Desk
Oct 7, 2020, 12:58 pm IST
ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് വിമർശനം

1. പുതിയ ദേശീയ വിദ്യാഭ്യാസ നയം  സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എടുത്ത് കളയുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ ആരോപണം.
ഈ നയത്തിൽ എവിടെയും അപ്രകാരം പറഞ്ഞിട്ടില്ല. ഇതിന് മുമ്പും വിദ്യാഭ്യാസനയങ്ങൾ പ്രഖ്യാപിച്ചിരുന്നത് ദേശീയ തലത്തിൽ തന്നെയാണ്.(1968,1986). അധിബാല്യ വിദ്യാഭ്യാസം തൊട്ട് ഗവേഷണതലം വരെ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമുണ്ടാവില്ലെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി നയരേഖയിലെ ഒന്നാമത്തെ അധ്യായത്തിലെ ഏഴാമത്തെ ഖണ്ഡിക ഒന്നു വായിക്കണം. (page – 8) state govt.shall prepare cadres of profeessionally qualified educators for early childhood care and education, through stage specific professional training…. ഗവേഷണത്തെ കുറിച്ച് പറയുമ്പോഴും NRF മുഖാന്തിരം സംസ്ഥാന സർവ്വകലാശാലകളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ ഉള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും  എന്ന് പറയുന്നു. The NRF will provide a reliable base of merit based but equitable peer – reviewed, research funding …… and by undertaking major initiatives to seed and grow research at State Universities.(para17.9, Page 46)

2. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാധിനിധ്യമുള്ള CABE നെ എടുത്ത് കളഞ്ഞ് പകരം രാഷ്ട്രിയ താൽപര്യത്തോടെ ചില സംസ്ഥാനങ്ങൾക്ക് മാത്രം പ്രാതിനിധ്യമുള്ള രാഷ്ട്രീയ ശിക്ഷാ ആയോഗ് (ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ) വരും എന്നാണ് അദ്ദേഹത്തിൻ്റെ മറ്റൊരു ആരോപണം.
ഇത് സംസ്ഥാന മുഖ്യമന്ത്രിമാർക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും രാജ്യസഭാ – ലോകസഭ അംഗങ്ങൾക്കും ചർച്ചക്ക് വേണ്ടി നൽകിയിരുന്ന കരട് രേഖയിലെ പ്രസ്താവനയാണ്. ചർച്ചകൾക്ക് ശേഷം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയരേഖയിൽ ദേശീയ വിദ്യാഭ്യാസ കമ്മീഷൻ എന്ന നിർദ്ദേശം തന്നെയില്ല. മറിച്ച് CABE നെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് പരാമർശിക്കുന്നത്. മുഖ്യമന്ത്രി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പുറത്ത് വിട്ട നയരേഖ (NEP2020) കാണാതെയാണോ അത് തള്ളിക്കളയണം എന്ന പ്രചരണം ഉദ്ഘാടനം ചെയ്യാൻ തയ്യാറായത്. നിരവധി ഉപദേശികൾ ഉണ്ടായിട്ടും, പലരും പല രീതിയിലും പറ്റിച്ചിട്ടും പഠിക്കില്ലെന്ന വാശിയാണോ സാർ! The policy recomends strengthening and empowering the central Advisory Board of Education….. The remodeled and rejuvenated CABE shall also be responsible for developing, articulating, evaluating and revising the vision of Education.( 25-1 Page 60)

3. പ്രൈമറി തലം മുതൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടെന്നും അത് പോളിസി അഭിമുഖീകരിക്കുന്നിലെന്നുമാണ് പരാതി. കൊഴിഞ്ഞുപോക്കിൻ്റെ കണക്ക് ഉദ്ധരിച്ചത് നയരേഖയിൽ നിന്നു തന്നെയാണ് എന്നിട്ടാണ് അത് പരിഹരിക്കാൻ ഒരു നിർദ്ദേശവും ഇല്ലെന്ന് തട്ടി വിട്ടത്.
പോളിസിയുടെ അധ്യായം മൂന്ന് ” curtailing Dropout rates and ensuring Univeral Access to Educations at all Levels” എന്നാണ്. മാത്രമല്ല, പഠന സമീപനം, മാതൃഭാഷയിലുള്ള പഠന സൗകര്യം, പ്രത്യേക വിദ്യാഭ്യാസ മേഖല, സാമ്പത്തിക സഹായം എന്നിവ എല്ലാം അതിൻറെ ഭാഗങ്ങളാണ് ആണ് .കൂടാതെ അദ്ധ്യായം ആറ് സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായുള്ള  പിന്നോക്കാവസ്ഥയിലുള്ള മുഴുവൻ വിഭാഗങ്ങളെയും വിദ്യാഭ്യാസത്തിൻറെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ച് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

4. ആറ് വയസു മുതൽ 14 വയസുവരെയുള്ള വിദ്യാർത്ഥികളുടെ പഠനം ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമം RTE ക്ക് തിരിച്ചടി നേരിടുമെന്നാണ് മുഖ്യൻ്റെ കണ്ടെത്തൽ.
പുതിയ വിദ്യാഭ്യാസ നയം 3വയസ് മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസമാണ് സാർവത്രികമാക്കണം എന്ന് വിഭാവനം ചെയ്യുന്നത്.അതായത് ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ് വരെ എന്നത് പ്രീ പ്രൈമറി മുതൽ +2 വരെ ആകുന്നു. അതിന് വേണ്ട നിയമ ഭേദഗതി നടത്തേണ്ടി വരും അത് നയത്തിൽ ആണോ നടത്തേണ്ടത്? നിയമനിർമ്മാണ സഭയിലെ നീണ്ട കാലത്തെ അനുഭവം കൊണ്ട് ഇതെല്ലാമാണോ പഠിച്ചത്?

5. പുതിയ വിദ്യാഭ്യാസം നയം കൊത്താരി കമ്മീഷൻ്റെ (1964 ) അടിസ്ഥാനത്തിൽ വന്ന വിദ്യാഭ്യാസ ഘടനയെ അട്ടിമറിച്ച് രാജ്യത്ത് മുഴുവൻ ഒരു ഘടനകൊണ്ടു വരുന്നു എന്നാണ് ആക്ഷേപം.
രാജ്യത്ത് മുഴുവൻ നില നിൽക്കുന്ന ഘടന വന്നത് കൊത്താരി കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അല്ല. ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൻ 1968-ൽ വന്ന ഒന്നാം ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്.1986-ലെ രണ്ടാം നയത്തിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും ഘടന മാറ്റി അങ്ങിനെയാണ് സർവ്വകലാശാലകളുടെ ഭാഗമായിരുന്ന PDC, അഥവ പ്രീ യൂണിവേഴ്സിറ്റി സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി +2 ആയത്. പുതിയ നയം മുന്നോട്ടു വെക്കുന്ന ഘടന മാറ്റം കേവലം പഠന സമീപനത്തിലും ഉള്ളടക്കത്തിലും മാത്രമുള്ളതാണ് എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്.(Para – 4.3 Page-12)

6. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ കോഴ്സുകൾ തുടങ്ങും, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ഒരേ പോലെ പരിഗണിക്കുന്നത് കച്ചവടവൽക്കരണത്തിന് കാരണമാകും എന്നാണ് വലിയ നയ വിയോജിപ്പ് .
കേരളത്തിലെ എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള സർവ്വകലാശാലകളും അടുത്ത കാലത്ത് തുടങ്ങിയ കോഴ്സുകൾ എല്ലാം സ്വകാര്യ (സ്വാശ്രയ) മേഖലയിലാണെന്ന കാര്യം കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അറിവുണ്ടോ ആവോ? അതിനു പുറമേ l HRD, LBS, CAP തുടങ്ങി പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് സർവ്വകലാശാലകളുടെ സ്വാശ്രയ സ്ഥാപനങ്ങൾക്ക് പുറമേ നിരവധി സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന വിദ്യാഭ്യാസകച്ചവടക്കാരാണ് കേരള സർക്കാർ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരം സ്വയം വിദ്യാഭ്യാസകച്ചവടം നടത്തുന്നതായി അറിവില്ല.

7. നിക്ഷേപ വർദ്ധനവിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും സർക്കാർ നിക്ഷേപത്തെ കുറിച്ച് പറയുന്നില്ലത്രെ ! കണ്ടില്ലെന്നാേ വായിച്ചിട്ട് മനസ്സിലായില്ലെന്നാെ  പറഞ്ഞാൽ നന്നായിരുന്നു.
ഖണ്ഡിക 26.2 പറയുന്നു.” The centre and state will work together to increase the public investment in Education sector to reach 6% of GDP at the earliest.(page-61) കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ച് വിദ്യാഭ്യാസത്തിലെ പൊതുനിക്ഷേപം 6 % ആക്കണം എന്നാണ് അതിൻ്റെ സാമാന്യ അർഥം. അൽപ്പം ഇംഗ്ലിഷ് അറിയുന്നവർക്ക് പോലും മനസിലാവുന്നത്. Public investment – എന്നാൻ പൊതുനിക്ഷേപം. അതിനർഥം സർക്കാർ നിക്ഷേപം എന്ന തന്നെയല്ല ? കേരളത്തിലെ ബജറ്റ് പ്രസംഗങ്ങളിൽ ഈ പ്രയോഗം ആവർത്തിക്കാനുള്ളതാണല്ലോ?

8. സ്ഥിരം അധ്യാപകരെ നിയമിക്കേണ്ടതില്ല, വാടകക്ക് അധ്യാപകരെ നിയമിക്കാം എന്നാണ് പുതിയ നയത്തിൻ്റെ അധ്യാപകരോടുള്ള സമീപനം എന്നാണ് മുഖ്യമന്ത്രി, നയം പഠിച്ച് അധ്യാപക സംഘടനയുടെ പരിപാടിയിൽ പ്രസംഗിക്കുന്നത്.
ഈ നയം ഏതെങ്കിലും ഒരു വിഷയത്തിൽ അധിക പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ അത് അധ്യാപകരെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും, നിയമിക്കുന്നതിലും നിരന്തരം ശാക്തീകരിക്കുന്നതിലും മറ്റുമാണ്. 5 ഉം 15 അധ്യായങ്ങൾ അധ്യാപകരുമായി മാത്രം ബന്ധപ്പെട്ടവയാണ്. അടിസ്ഥാന സാക്ഷരത (ഗുണനിലവാരം) ,കൊഴിഞ്ഞുപോക്ക് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമല്ല, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ -ദിവ്യാംഗത്വമാണെങ്കിലും ,സാമൂഹിക പിന്നോക്കാവസ്ഥയാണെങ്കിലും, പ്രതിഭാധനരാണെങ്കിലും  കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രത്യേകം പരിശീലിപ്പിക്കുന്ന കാര്യം മാത്രമല്ല ആറ് മാസത്തിൽ അധികം ഒരു അധ്യാപക ഒഴിവ് സ്ഥിര നിയമനത്തിലൂടെ നികത്താതിരിക്കരുത് എന്ന് കൂടി പറയുന്നു. കലാ-കരകൗശലം, തൊഴിൽ പരിശീലനം, ഭാഷപരമായ പ്രത്യേകത എന്ന പരിഗണിച്ച് അത്തരം മേഖലകളിലെ പ്രഗത്ഭരെ വിദ്യാലങ്ങൾക്ക് താൽകാലികമായി സ്വീകരിക്കാം എന്ന് പറയുന്നത് സ്ഥിര അധ്യാപക നിയമനം വേണ്ട എന്ന അർഥത്തിൽ അല്ലെന്നു മാത്രമല്ല, പ്രാദേശിക പ്രതിഭയെ അംഗീകരിക്കൽ കൂടിയാണ്.

9. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ വാക്കുകൾ തന്നെ നയത്തിലില്ല,അതു കൊണ്ട് ഇത് ഭരണഘടന തത്വങ്ങളെയും മൂല്യങ്ങളേയും അട്ടിമറിക്കുമെത്രേ! ജീവിത മൂല്യങ്ങൾ പഠിപ്പിക്കണം എന്നു നിർദ്ദേശിക്കുന്ന ഖണ്ഡിക 4.28പൂർണ്ണമായും ഉദ്ധരിക്കുക പ്രയാസമായതിലാൽ അതിൻ്റെ വളരെ പ്രസക്തമായ ഭാഗം മാത്രം എടുത്ത് ചേർക്കട്ടെ!” As consequences of such basic ethical reasoning, traditional Indian values and all basic human and constitutional values (such as Seva, swachata, Satya, nishkama Karma, Shanti, sacrifice, tolerance, diversity, pluralism, righteous conduct, gender sensitivity, respect for elders, respect for all people and their inherent capabilities regardless of background, respect for environment, helpfulness, courtesy, patience, forgiveness, empathy, compassion, Patriotism, democratic Outlook, integrity, responsibility, justice, Liberty, equality and fraternity will be  developed in all students……. അവിടെ അവസാനിപ്പിക്കുന്നില്ല. Excerpts from the Indian Constitution will also be considered essential reading for all students. (Page-16)

10. കേരളത്തിൻ്റെ വിദ്യാഭ്യാസ നേട്ടങ്ങളെ പുതിയ നയം ദുർബലപ്പെടുത്തും. നല്ല കണ്ടുപിടുത്തമാണ്. അത് ഒരു പക്ഷേ ശരിയാവും കൊറോണയുടെ പ്രതിരോധത്തിൽ ഇന്ന് കേരളത്തെ എവിടെയാണ് നമ്മുടെ സർക്കാർ കൊണ്ടു ചെന്നെത്തിച്ചത് എന്ന് നമുക്ക് അറിയാമല്ലോ, ബാലവാടികളിൽ പഠിക്കുന്ന ആമയും മുയലും പന്തയം വെച്ച കഥയാണ് ഇവിടെ ഏറെ പ്രസക്തമാകുന്നത്. കേരളം വിദ്യാഭ്യാസ പുരോഗതിയുടെ മേൻമയും തള്ളികൊണ്ട് പുതിയ ദേശിയ വിദ്യാഭ്യാസ നയം തള്ളിക്കളയാൻ ആഹ്വാനവും ചെയ്ത് കൊണ്ടിരുന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പലരും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തും, പിന്നെ ഒന്ന് വിദ്യാഭ്യാസ രംഗത്തെ പലതും ചരിത്രമായി മാറും.

രാഷ്ട്രിയമൊക്കെ ശരി. പറയുമ്പോൾ വസ്തുതകൾ പറയണം. കുറവുണ്ടെങ്കിൽ ഇനിയും പറയാം. ഒരു കാര്യം കൂടി ചോദിച്ച് നിർത്തട്ടെ! കേന്ദ്രസർക്കാർ നേരിട്ട് പണം മുടക്കി, ATLലാബ് കൾ തുടങ്ങിയിരുന്നു. സർക്കാർ, എയിഡഡ് അൺഎയിഡഡ് വിദ്യാലയങ്ങൾക്ക് മുൻ ഉപാധികൾ പൂർത്തീകരിക്കുന്ന നിലയിൽ അനുവദിച്ചിരുന്നു. പല സർക്കാർ വിദ്യാലയങ്ങളിൽ നിന്നും കിട്ടുന്ന വിവരം അവിടെ ലാബ് സജ്ജീകരിക്കാതെ പണം ഉപയോഗിക്കുന്നു എന്നാണ്. വാസ്തവം എത്രത്തോളമുണ്ട് എന്ന് മുഖ്യമന്ത്രി അന്വേഷിച്ചാൽ നന്നായിരിക്കും.

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

മണിമുഴക്കം നിലച്ചിട്ട് ഇന്നേയ്ക്ക് 5 വർഷം

മണിമുഴക്കം നിലച്ചിട്ട് ഇന്നേയ്ക്ക് 5 വർഷം

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

വിചിത്രമായ മഞ്ഞ കൊഞ്ച് ; 30 ലക്ഷത്തിൽ ഒന്ന്

വിചിത്രമായ മഞ്ഞ കൊഞ്ച് ; 30 ലക്ഷത്തിൽ ഒന്ന്

കർണ്ണാടകയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ബസുകൾ അനുവദിയ്ക്കണം ; കർണ്ണാടക മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രൻ കത്തയച്ചു ; അടിയന്തിരമായി ഇടപെടുമെന്ന് യെദ്യൂരപ്പ

ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ്; യെദിയൂരപ്പയ്ക്ക് ഇന്ന് ജന്മദിനം

പായസ പൊങ്കാല വീട്ടില്‍ തയ്യാറാക്കാം…..

പായസ പൊങ്കാല വീട്ടില്‍ തയ്യാറാക്കാം…..

രാഷ്ട്ര ഋഷി

രാഷ്ട്ര ഋഷി

Load More

Latest News

ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ബസ്സുടമകള്‍

വലിയ ശബ്ദത്തിൽ പാട്ട് വെച്ച് ബസുകളുടെ മത്സരയോട്ടം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി ഗതാഗത മന്ത്രി

‘മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ ശ്രമം’; പാലക്കാട് എ.കെ ബാലനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

‘മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ ശ്രമം’; പാലക്കാട് എ.കെ ബാലനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

അഭ്യൂഹങ്ങൾക്ക് വിരാമം ; മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരും

അഭ്യൂഹങ്ങൾക്ക് വിരാമം ; മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരും

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

എല്ലാ വിഷയത്തിലും ചർച്ചയാകാം; പ്രശ്‌ന പരിഹാരം ചർച്ചയിലൂടെ മാത്രമെന്ന് സമരക്കാരോട് പ്രധാനമന്ത്രി

‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ മാർച്ച് 1 മുതൽ

സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തിൽ കാലതാമസം; സ്വകാര്യ മേഖലയിൽ കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist