ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനകീയ ആന്ദോളന് എന്ന് പേരിട്ടിരിക്കുന്ന ജന ജാഗ്രതാ പരിപാടികള്‍ക്കാണ് ഊന്നലെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൊറോണ പ്രതിരോധത്തില്‍ ജനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും സ്വയം കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ ജാഗ്രതയുടെ ഭാഗമാകേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു.
ലോക്ഡൗണുകള്‍ മാറിയ സാഹചര്യത്തില്‍ സാമൂഹിക അകലം ഏതുവിധത്തില്‍ നടപ്പാക്കുന്നുവെന്നതിലാണ് വിജയം. നമ്മളോരോരുത്തരും സാമൂഹിക അകല കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ സ്വയം ശീലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments