ബൊലേറോ പിക്ക്-അപ്പ് ഉപഭോക്താക്കള്‍ക്ക് കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബൊലേറോ പിക്ക്-അപ്പ് ഉപഭോക്താക്കള്‍ക്ക് കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2020, 04:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വാഹന വിഭാഗത്തില്‍ രണ്ടു ദശകങ്ങളായി മുന്നില്‍ നില്‍ക്കുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര, ബൊലേറോ പിക്ക്-അപ്പ് ശ്രേണി ഉപഭോക്താക്കള്‍ക്ക് കൊറോണ ഇന്‍ഷുറന്‍സ് പ്ലാന്‍ പ്രഖ്യാപിച്ചു. ഉല്‍സവ കാല ഓഫറിന്റെ ഭാഗമായാണ് ഈ ആനൂകൂല്യം.

സൗജന്യ കൊറോണ ഇന്‍ഷുറന്‍സിനു കീഴില്‍ ഉപഭോക്താവിനും പങ്കാളിക്കും രണ്ടു കുട്ടികള്‍ക്കും ഒരു ലക്ഷം രൂപവരെ കവര്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുന്ന തീയതി മുതല്‍ 9.5 മാസം വരെയാണ് ഇന്‍ഷുറന്‍സ് കാലാവധി. ബൊലേറോ പിക്ക്-അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ സിറ്റി പിക്ക്-അപ്പ്, ബൊലേറോ കാമ്പര്‍ എന്നിവയ്‌ക്കെല്ലാം നവംബര്‍ 30വരെ ഈ ഇന്‍ഷുറന്‍സ് ലഭിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് മഹീന്ദ്ര കൊറോണ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്.

അത്യാവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും യാത്ര ചെയ്യുന്നവരാണ് പിക്ക്-അപ്പ് ഉപഭോക്താക്കളെന്നും പലവിധ ആളുകളുമായി ബന്ധപ്പെടുന്നത് ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെന്നും പിക്ക്-അപ്പ് വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ അവരെ ആദരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വെല്ലുവിളിയുടെ ഈ കാലത്ത് അവരുടെ വരുമാനം സൂക്ഷിച്ചുകൊണ്ട് സമാധാനമായി കഴിയാന്‍ പിന്തുണയ്‌ക്കുന്നതിനാണ് ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ സിങ് ബജ്‌വ പറഞ്ഞു.

കൊറോണ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ കുടുംബാംഗങ്ങളുടേതുള്‍പ്പെടെയുള്ള എല്ലാ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. കൊറോണ പൊസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും വീട്ടില്‍ ക്വാറന്റൈനായാലും ഡ്രൈവര്‍ക്കും വീട്ടുകാര്‍ക്കും ഇന്‍ഷുറന്‍സ് ഉപയോഗിക്കാം.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies