തമിഴിന്റെ സ്വന്തം തലൈവി, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ തുറന്നു പറയുന്ന ചിത്രമാണ് തലൈവി. കങ്കണയാണ് ചിത്രത്തില്‍ ജയലളിതയുടെ കഥാപാത്രമായി എത്തുന്നത്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം. കൊറോണ വ്യാപനം കാരണം ഏഴു മാസമായി മുടങ്ങിയ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുന്നു എന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന് വേണ്ടി ജയലളിതയുടെ ശരീര ഭാഷ കൊണ്ടു വരുന്നതിനായി താന്‍ ഇരുപത് കിലോ ശരീരഭാരം വര്‍ധിപ്പിച്ചു എന്നും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. വര്‍ക്കൗട്ട് ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ജയലളിതയുടെ ലുക്കിലുളള കങ്കണയുടെ ചിത്രങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിരുന്നു. കാണാന്‍ ജയലളിതയെ പോലെ അല്ല എന്നുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അരവിന്ദ് സ്വാമിയാണ് എംജി രാമചന്ദ്രനായി ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു വര്‍ധനും ശൈലേഷ് ആര് സിംഗും ചേര്‍ന്ന് വിബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ.വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജി.വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നീരവ് ഷായാ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. തമിഴില്‍ മാത്രമല്ല ഹിന്ദിയിലും തലൈവി പ്രേക്ഷകരിലേക്കെത്തും. എന്നാല്‍ ഇപ്പേള്‍ ചിത്രത്തിനായി കൂട്ടിയ ശരീരഭാരം കുറയ്ക്കുന്നതിന്റെ തിരക്കിലാണ് കങ്കണ. അതിന്റെ ഭാഗമായി യോഗ ആസനത്തില്‍ നില്ക്കുന്ന ഒരു ചിത്രവും കങ്കണ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.
Comments