കാബൂള്‍: അഫ്ഗാനിൽ ഭീകരാന്തരീക്ഷം വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്ന താലിബാന് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബ്ദുള്ള അബ്ദുള്ള. ഇനിയൊതു താലിബാന് ഭരണം അഫ്ഗാന് ജനത അനുവദിക്കില്ലെന്നും ഭീതിയുടേയും ഭീകരതയുടേയും അന്തരീക്ഷം ജനങ്ങള്‍ മടുത്തുവെന്നും ഹൈക്കൗണ്‍സില്‍ മേധാവി അബ്ദുള്ള അബ്ദുള്ള പറഞ്ഞു.
ഭീകരാക്രമണത്തില്‍ വീരചരമം അടഞ്ഞ മുന്‍ ഖണ്ഡഹാര്‍ പോലീസ് മേധാവി ജനറല്‍.അബ്ദുള്‍ റസീഖിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അബ്ദുള്ള. ഇനി ഒരു താലിബാന് ഭരണം ജനങ്ങളാഗ്ര ഹിക്കുന്നില്ല. അന്താരാഷ്ട്ര സൈനിക വ്യൂഹങ്ങള്‍ ഇവിടെനിന്നു മാറുന്നത് ഇവിടെ സമാധാനം സ്വയം ഉറപ്പുവരുത്തും എന്ന പ്രതീക്ഷയിലാണ്. അതിനാല്‍ ജനങ്ങൾക്ക് അക്രമത്തിന്റെ പാത സ്വീകരിക്കുന്ന താലിബാനില്‍ യാതൊരു വിശ്വാസവുമില്ലെന്നും അബ്ദുള്ള അറിയിച്ചു.
ഇന്ത്യയുമായി സമാധാന-വാണിജ്യ വിഷയങ്ങളിലും അതിര്‍ത്തി സുരക്ഷാ വിഷയത്തിലും നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി അബ്ദുള്ള അബ്ദുള്ള ഈ മാസം പകുതിയോടെയാണ് മടങ്ങിയത്.
Comments