തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപകൂടി 37,440 രൂപയായി. 4,680 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.
ഒക്ടോബര്‍ പത്ത് മുതലാണ് സ്വര്‍ണവില ഉയര്‍ന്നിരുന്നത്.ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ് എത്തിയത്.
Comments