നവരാത്രി സുകൃതമായി ബൊമ്മക്കൊലു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

നവരാത്രി സുകൃതമായി ബൊമ്മക്കൊലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 05:57 pm IST
FacebookTwitterWhatsAppTelegram

ആദിപരാശക്തിയെ പൂജിക്കുന്ന നവരാത്രി ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത രീതികളിൽ ആണ് ആഘോഷിക്കുന്നത് . ഡൽഹിയിൽ രാംലീല തുടങ്ങിയവയ്‌ക്ക് നവരാത്രി ആഘോഷങ്ങളിൽ പ്രാധാന്യം ലഭിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ദുർഗ്ഗ പൂജക്കാണ് പ്രാധാന്യം . ഗുജറാത്തിൽ ഗർബ നൃത്തം അവതരിപ്പിച്ചാണ് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ , ദക്ഷിണേന്ത്യയിൽ കാണുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു അഥവ നവരാത്രി ക്കൊലു .

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ആഘോഷിക്കുന്ന ഈ ഉത്സവത്തിൽ അനേകം ദേവന്മാർ, ദേവതകൾ, പുരുഷന്മാർ, മൃഗങ്ങൾ, കുട്ടികൾ എന്നിവരുടെ പാവകളെ പടിപടിയായി അണിനിരത്തി വെക്കുന്നതാണ് ബൊമ്മ ക്കൊലു.തമിഴിൽ ക്കൊലു ദിവ്യ സാന്നിധ്യത്തെ സൂചിപ്പിക്കുമ്പോൾ , തെലുങ്കിൽ ഇത് സൂചിപ്പിക്കുന്നത് കളിപ്പാട്ടങ്ങളുടെ നിര എന്നതാണ് . കന്നടയിൽ അർത്ഥമാക്കുന്നത് പാവകളുടെ ഉത്സവം എന്നാണ് .

രാമായണം, പുരാണങ്ങൾ, ദശവതാരം തുടങ്ങിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട പുരാണ കഥകളെ ആണ് ഇവ ചിത്രീകരിക്കുന്നത് .കാലാതീതവും പുരാതനവുമായ കഥകളിൽ നിന്ന് നാം ഉൾകൊണ്ട വിലയേറിയ പാഠങ്ങൾ വീണ്ടും സ്മരിക്കുക എന്നതാണ് ഈ ചടങ്ങു കൊണ്ടുദ്ദേശിക്കുന്നത് . പാവകളെ നിരത്തി വെക്കുന്ന പടികളെ നമ്മുടെ ജീവിതത്തിലെ ഓരോ പരിണാമ ഘട്ടത്തെയും സൂചിപ്പിക്കുന്നു .

ഒറ്റ സംഖ്യ അനുസരിച്ചു പല തട്ടുകളിലായിട്ടാണ് പാവകളെ അണിനിരത്തുന്നത് .പാവകളുടെ ലഭ്യത അനുസരിച്ചു ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള സംഖ്യയിൽ അവയെ നിരത്താവുന്നതാണ് .നവരാത്രിയുടെ ഒൻപത് രാത്രികളെ പ്രതിനിധീകരിക്കുന്നതിനായി ചില കുടുംബങ്ങൾ പാവകളെ ഒൻപത് തട്ടുകളിലായി നിരത്തുക പതിവാണ് . തട്ടുകൾ ഭംഗിയുള്ള തുണികൾ കൊണ്ട് അലങ്കരിച്ചതിന് ശേഷമാണ് അവയിൽ പാവകളെ അണിനിരത്തുന്നത് .

ആദ്യത്തെ പടിയിൽ കലശവും , ആദിപരാശക്തിയുടെ പലരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന പാവകളെയും ആണ് നിരത്തുക . മറ്റ് പടികളിൽ സന്യാസി ശ്രേഷ്ഠന്മാരുടെയും , വീരന്മാരുടെയും  പാവകളും കല്യാണം , മറ്റു കലകൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന പാവകളെയുമാണ് അണിനിരത്തുക .ഓരോ വർഷവും മുൻ വർഷത്തേക്കാൾ ഒരു പാവ കൂടുതലായി വെക്കണം എന്നുള്ളത് ആചാരമാണ് .

മൂന്ന് മുതൽ ഒൻപത് ദിവസം വരെ പാവകളെ വെച്ച് ആരാധിക്കുക പതിവാണ് . മഹാനവമിയുടെ അന്ന് ആദിപരാശക്തിയുടെ ബൊമ്മകൾക്ക് അടുത്തായി പുസ്തകങ്ങളും മറ്റും പൂജ വെക്കുകയും , വിജയദശമിയുടെ അന്ന് വിദ്യാരംഭം കുറിച്ച് പൂജ വെച്ചിരിക്കുന്ന സാധനങ്ങൾ തിരിച്ചെടുക്കുകയും ചെയ്യുന്നു .

ഇന്ത്യയുടെ സമ്പന്നവും വർണ്ണാഭമായതുമായ ചരിത്ര-സാംസ്കാരിക പൈതൃകത്തിന്റെ ആനന്ദകരമായ ഓർമ്മപ്പെടുത്തലാണ് ഇത്തരത്തിൽ ഉള്ള നവരാത്രി ആഘോഷങ്ങൾ .

Tags: Navarathri Festival
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies