മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ സംവിധായകൻ ആകാൻ ഒരുങ്ങുന്നു . “ബർറോസ് : ദി ഗാർഡിയൻ ഓഫ് ഡി ഗാമ ട്രെഷർ ” എന്ന ത്രീ ഡി ചിത്രത്തിലൂടെ ആണ് മോഹൻലാൽ സിനിമ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് .
മലയാള സിനിമയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ ജോസിന്റെ ആണ് സിനിമയുടെ തിരക്കഥ .ഈ ചിത്രം പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഉള്ള ഒരു പുരാണ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഇത് , മലയാള സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മുടക്ക് മുതൽ ഉള്ള ചിത്രമായിരിക്കും . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .
400 വർഷമായി വാസ്കോഡ ഗാമയുടെ വിലപ്പെട്ട നിധികളുടെ സംരക്ഷകനായിരുന്ന ബറോസ് എന്ന ഐതിഹ്യകഥ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . പൂർണ്ണമായും ത്രീ ഡി ആയി ചിത്രീകരിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നും ഇന്ത്യൻ സിനിമാലോകത്തുള്ള പല പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന .
ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ചു പ്രശസ്ത ഛായാഗ്രാഹകൻ ആയ സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എന്നതാണ് . ഈ വർഷത്തിന്റെ തുടക്കത്തിൽ സ്പാനിഷ് അഭിനേതാക്കൾ ആയ പാസ് വേഗ , റാഫേൽ അമേർഗോ എന്നിവർ ചിത്രത്തിൽ അഭിനയിക്കുവാനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു .
മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ഇൻഡോർ സെറ്റിട്ടു കൊണ്ടായിരിക്കും ചിത്രത്തിന്റെ ഒട്ടു മിക്ക രംഗങ്ങളും ചിത്രീകരിക്കുക . ഔട്ഡോർ ലൊക്കേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് ഗോവ , കേരളം എന്നിവിടങ്ങളിൽ ആണ് . ചിത്രം മൊഴി മാറ്റി ഇന്ത്യയിലെ മറ്റു ഭാഷകളിൽ കൂടി റിലീസ് ചെയ്യുവാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് .
Comments