തടി വ്യവസായത്തിന് പേരു കേട്ട കല്ലായി കടവത്ത് ഇനി മത്സ്യമെത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തടി വ്യവസായത്തിന് പേരു കേട്ട കല്ലായി കടവത്ത് ഇനി മത്സ്യമെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:43 am IST
Facebook
Twitter
WhatsAppTelegram

 

തടി വ്യവസായത്തിന് പേരു കേട്ട സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കല്ലായി. ഇപ്പോള്‍ സ്ഥിതി കുറച്ചു പുറകോട്ട് ആണെങ്കിലും കല്ലായി കടവത്ത് എത്തി ചേര്‍ന്നിരുന്ന തടി കഷ്ണങ്ങള്‍ക്ക് കണക്കില്ലായിരുന്നു. നിലമ്പൂര്‍ കാടുകളില്‍ നിന്നും വയനാട്ടില്‍ നിന്നും കുറ്റ്യാടിപ്പുഴ വഴി തടി കല്ലായിയിലേക്ക് ഒഴുകിയെത്തിയ കാലമുണ്ടായിരുന്നു. അത്രയധികം തടി വ്യാപാരം നടന്ന സ്ഥലമായിരുന്നു കല്ലായി. എന്നാല്‍ ഇപ്പോള്‍ തടി വ്യവസായം പിറകോട്ടാണ്. കൊവിഡ് കാലം ആയതോടെ സ്ഥിതി ഒന്നു കൂടി രൂക്ഷമായി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കല്ലായി കടവത്തുളളത്. മരങ്ങള്‍ക്കു പകരമായി കല്ലായി കടവത്ത് ഇപ്പോള്‍ മത്സ്യം എത്തുന്നു.

മഹാമാരി പടര്‍ന്നു കയറിയ സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ദിനം പ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹാര്‍ബറുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കല്ലായി കടവത്ത് മത്സ്യം എത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചെറുകിട മത്സ്യ വില്‍പ്പനക്കാര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇത്.

നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സുരക്ഷിതമായി തന്നെയാണ് കല്ലായി കടവത്ത് മത്സ്യങ്ങള്‍ എത്തിക്കുന്നത്. സാമൂതിരിയുടെ കാലം മുതല്‍ ഇവിടെ തടി വ്യവസായം ആരംഭിച്ചിരുന്നു. രാത്രിയും പകലും ഇടതടവില്ലാതെ ഈര്‍ച്ച മില്ലുകളുടെ നിരന്തര പ്രവര്‍ത്തനം, മൂന്ന് ഷിഫ്റ്റുകളിലായി നിരവധി തൊഴിലാളികള്‍, ദൂരത്തു നിന്നു പോലും തടി വാങ്ങുന്നതിനായി വ്യവസായികള്‍ എന്നിങ്ങനെ ഒരു പ്രതാപ കാലം കല്ലായിക്കുണ്ടായിരുന്നു. ഒരു കാലത്ത് തടി വ്യവസായത്തിനു പേരു കേട്ട ഇവിടം ഇന്നു പുറകോട്ടു പോയിരിക്കുന്നു.

Tags: kozhikodekallayi
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies