മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദോഹ കൈരളി കൾച്ചറൽ ഫോറം അനുശോചിച്ചു. വാക്കിലും പ്രവൃത്തിയിലും കർക്കശകാരനായിരുന്നെങ്കിലും ദൈവത്തിന്റെ മനുഷ്യമുഖം പലപ്പോഴും അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും , നേതൃപാടവവും, അനന്യസാധാരണമായ ധൈര്യവും, ആജ്ഞാശക്തിയും, കാര്യശേഷിയും, ജന്മസിദ്ധമായുണ്ടായിരുന്ന പകരം വക്കാൻ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോക്ടര്‍ ജോസഫ് മാർത്തോമാ തിരുമേനിയെന്ന് ദോഹ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റവ. ഷിബു എബ്രഹാം ജോൺ , തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.
തോമസ് കുര്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു, ഐ.സി.ബി.എഫ് പ്രസിഡണ്ട് പി. എൻ ബാബുരാജൻ , ഐ.സി.സി. പ്രസിഡണ്ട് എ. പി. മണികണ്ഡൻ, ഫിലിപ്പ് മാത്യു, മിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബെന്നി ജോർജ് സ്വാഗതവും, റോബിൻ എബ്രഹാം കോശി നന്ദിയും പറഞ്ഞു
Comments