കുവൈറ്റ് സിറ്റി : ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന പ്രമേയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (മർക്കസ്സുദ്ദഅ്വ) നടത്തിവരുന്ന ആദർശ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) നാസ്തികയുടെ വർത്തമാനം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന തുറന്ന ചർച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഖുർആൻ ആൻറ് ഹദീസ് കുവൈത്ത് യൂണിവേഴ്സിറ്റി ഹെഡായ ഡോ. അബ്ദുൽ മുഹ് സിൻ സബൻ അൽ മുതൈരി ചർച്ച സംഗമം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി സക്കരിയ്യ ഫാറൂഖി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ സംസാരിക്കും. സംഗമം വീക്ഷിക്കാൻ സൂമിലേടെ സൗകര്യമുണ്ടായിരിക്കും. സൂം ഐഡി. 2171313277, പാസ് വേർഡ്. 12345. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94970233, 67632426
Comments