ചെന്നൈ : പെരുമ്പാമ്പിന്റെ ആക്രമണത്തിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന അമ്മപ്പക്ഷിയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് ‘മാതൃത്വം’ എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥയായ സുധാ രമണ്‍ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ട്വീറ്റിനോട് പ്രതികരിച്ചത്.
അമ്മ പക്ഷി കുഞ്ഞുങ്ങളോടൊപ്പം മണ്ണിനടിയിലെ കുഴിയിലിരിക്കുമ്പോഴാണ് സമീപത്തുള്ള പൊത്തില്‍ നിന്നും ഒരു കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞെത്തുന്നത്. അപകടം മനസിലാക്കിയ അമ്മപക്ഷി തന്റെ ചിറകുകള് വിടർത്തി വളരെ വേഗത്തിൽ ശബ്ദം ഉണ്ടാക്കി കുഞ്ഞുങ്ങളെയെല്ലാം കുഴിക്ക് പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന രംഗം എല്ലാവരെയും കരളലയിപ്പിക്കുന്നതാണ്. പാമ്പ് ഇഴഞ്ഞ് കുഴിക്കുള്ളിലേക്ക് കയറിയിട്ടും തന്റെ അവസാന കുഞ്ഞിനെയും കുഴിക്ക് പുറത്തെത്തിക്കുകയാണ് അമ്മപ്പക്ഷി
അതെസമയം പെരുമ്പാമ്പ് ഇഴഞ്ഞ് അടുത്ത് എത്തിയപ്പോഴും കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനായി കുഴിക്കുള്ളില്‍ വച്ചുതന്നെ പെരുമ്പാമ്പിനിരയായി മാറുന്നതും വിഡിയോയിൽ കാണാവുന്നതാണ്. ഇതിനോടക്കം ലക്ഷകണക്കിന് പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Comments