തൃശ്ശൂർ : കയ്പമംഗലം പഞ്ചായത്ത് നാളെ മുതൽ പൂർണ്ണമായു അടയ്ക്കും. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് അടക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കളക്ടർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. യോഗത്തിലാണ് പഞ്ചായത്ത് അടയ്ക്കാൻ തീരുമാനിച്ചത്.
നിലവിൽ ജില്ലയിൽ കൂടുതൽ കൊറോണ ബാധിതരുള്ള പ്രദേശമാണ് കയ്പമംഗലം. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് മുഴുവൻ ആയി അടയ്ക്കാൻ തീരുമാനിച്ചത്. ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ കൊറോണ മറ്റ് മേഖലകളിലേക്കും പടരാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Comments