ദോഹ : ഖത്തര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 10,044 പരിശോധനകള്‍. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 250 പേര്‍ക്കാണ്. ഇതില്‍ 212 പേര് ഖത്തറില്‍ ഉള്ളവരും 38 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,31,939 ആയി. ഇന്ന് 267 പേര്‍ക്കു കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തര്‍ 1,28,884 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,825 പേരാണ്. ഇതില്‍ 388 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ളത് 38 രോഗികളാണ്. ആകെ കോവിഡ് മരണങ്ങള് 230 ആണ്. രാജ്യാന്തരതലത്തില്‍ തന്നെ വളരെ കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഖത്തറിലേത്. 9,60,075 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments