'സൂര്യാ'ഘാതത്തിൽ തകർന്ന് കോലിപ്പട; പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ച് മുംബൈ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘സൂര്യാ’ഘാതത്തിൽ തകർന്ന് കോലിപ്പട; പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ച് മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2020, 08:32 am IST
Facebook
Twitter
WhatsAppTelegram

ഷാർജ : ഐപിഎൽ 2020 സീസണിൽ പ്ലേഓഫ് ബർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് തകർത്താണ് മുംബൈ പ്ലേ ഓഫിൽ പ്രവേശിച്ചത്. മികച്ച ഫോമിലായിരുന്നിട്ടും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്ന സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനമാണ് മുംബൈയ്‌ക്ക് വിജയം സമ്മാനിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 5 പന്തുകൾ ബാക്കി നിൽക്കെയാണ് മുംബൈ മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് അടിച്ചെടുത്തത്. മലയാളി ഓപ്പണർ ദേവ് ദത്ത് പടിക്കലിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ദേവ്ദത്ത് 45 പന്തിൽ 74 റൺസെടുത്താണ് പുറത്തായത്. ജോഷ് ഫിലിപ്പിന്റെ 33 റൺസ് പ്രകടനമൊഴിച്ചാൽ ആർസിബി നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. നായകൻ കോഹ് ലിയും ശിവം ദുബെയും ക്രിസ് മോറിസും രണ്ടക്കം കാണാതെ പുറത്തായപ്പോൾ ഡിവില്ലിയേഴ്സ് 15 റൺസാണ് നേടിയത്.

നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് കോഹ് ലിയുടേതടക്കം 3 വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്പ്രീത് ബൂമ്രയാണ് ബാംഗ്ലൂർ നിരയെ തളച്ചത്. ട്രെൻഡ് ബോൾട്ട്, രാഹുൽ ചഹർ, കീറൺ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം പതിയെയാരുന്നു. താളം കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡികോക്കും ഇഷൻ കിഷനും മടങ്ങി. എന്നാൽ പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് പതിയെ തുടങ്ങി. അടിച്ച് കയറി. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് 43 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന് മുംബൈയുടെ വിജയ ശിൽപ്പിയായി മാറി. ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജും യൂസ് വേന്ദ്ര ചാഹലും എന്നിവർ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ് ഒരു വിക്കറ്റും നേടി.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies