ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,331 പരിശോധനകളിലായി ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 213 പേര്‍ക്ക്. ഇതില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,32,556 ആയി. ഇന്ന് 234 പേര് സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,29,583 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,741പേരാണ്. ഇതില്‍ 366 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ളത് 36 രോഗികളാണ്. 9,75,530 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. ആകെ മരണങ്ങള് 232 ആണ്. മുന്‍ദിവസങ്ങളേക്കാള്‍ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. രോഗം നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments