ഐപിഎൽ പ്ലേ ഓഫ് ; ഫോട്ടോ ഫിനിഷിലേക്ക്; മുംബൈ, ചെന്നൈ ഒഴികെയുള്ള ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ പ്ലേ ഓഫ് ; ഫോട്ടോ ഫിനിഷിലേക്ക്; മുംബൈ, ചെന്നൈ ഒഴികെയുള്ള ടീമുകൾക്ക് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2020, 02:57 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐപിഎല്ലിൽ അവസാന ലാപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ പ്ലേഓഫ് പ്രവേശനം ഫോട്ടോ ഫിനിഷിലേക്ക്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഒഴികെയുള്ള ടീമുകൾക്ക് ഇനിയുള്ള മത്സരം നിർണായകമാണ്. എല്ലാ ടീമുകൾക്കും ഇനി ഓരോ മത്സരം വീതമാണ് അവശേഷിക്കുന്നത്. പ്ലേഓഫ് ഉറപ്പിക്കാൻ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂർ മുതൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയ്‌ക്ക് വരെ ജയം അനിവാര്യമാണ്. പട്ടികയിൽ ഒന്നാമതുള്ള മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ പ്രവേശിപ്പിച്ചപ്പോൾ എട്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ല.

എല്ലാ ടീമുകളും നിലവിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 9 ജയത്തോടെ 18 പോയിന്റുമായാണ് മുംബൈ പ്ലേഓഫിലെത്തുന്ന ആദ്യ ടീം ആയത്. ആർസിബിയും ഡൽഹിയും ഏഴ് ജയങ്ങളോടെ 14 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആറ് ജയങ്ങളുമായി ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകൾ നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലാണ്.

രണ്ട് മൂന്നും സ്ഥാനങ്ങളിലുള്ള ബാംഗ്ലൂരും ഡൽഹിയും തമ്മിൽ മത്സരമുള്ളതിനാൽ ഇവരിലൊരാൾ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുമെന്നുറപ്പ്. എന്നാൽ തോൽക്കുന്ന ടീമിന് പ്ലേ ഓഫിലെത്തണമെങ്കിൽ മറ്റുള്ള ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും. അങ്ങനെയെഹ്കിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാവും മൂന്നും നാലും സ്ഥാനക്കാരെ നിശ്ചയിക്കുക. പഞ്ചാബിന്റെ മത്സരം ചെന്നൈയ്‌ക്കെതിരെയാണ്. അവസാന നാലിൽ ഇടംപിടിക്കാൻ മികച്ച മാർജിനിൽ തന്നെ അവർക്ക് ചെന്നൈയെ തോൽപ്പിക്കുക തന്നെ വേണം.

രാജസ്ഥാന്റെ എതിരാളികൾ കൊൽക്കത്തയാണ്. നിലവിൽ ഇരു ടീമുകൾക്കും 12 പോയിന്റായതിനാൽ മികച്ച മാർജിനിൽ ജയിക്കുന്നവർക്കാകും പ്ലേഓഫ് സാധ്യത. മികച്ച റൺറേറ്റുള്ള ഹൈദരാബാദിന്റെ എതിരാളികൾ മുംബൈ ഇന്ത്യൻസാണ്. മുംബൈക്കെതിരെ ജയിക്കാനായാൽ മൂന്നാം സ്ഥാനക്കാരായി ഹൈദരാബാദിന് പ്ലേഓഫിലെത്താം. ഇതോടെ ഐപിഎല്ലിലെ കൃത്യമായ പ്ലേഓഫ് ലൈനപ്പ് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണമെന്നുറപ്പായി. അവസാന ദിവസത്തെ കണക്കിലെ കളികളാകും ആദ്യ നാല് സ്ഥാനക്കാരെ തീരുമാനിക്കുക.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies