ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടിക പുറത്തുവിട്ടു. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. ഹിറ്റ്മാൻ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്.
871 പോയന്റുകളുമായാണ് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയ്‌ക്ക് 855 പോയിൻ്റാണുള്ളത്. 837 പോയന്റുകളുമായി പാക് താരം ബാബര്‍ അസമാണ് മൂന്നാമത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.
ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് പേസർ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാമത്. ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയാണ് രണ്ടാമത്. അഫ്ഗാനിസ്താൻ സ്പിന്നർ മുജീബുര്‍ റഹ്മാനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഓൾ റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയിൽ നിന്ന് രവീന്ദ്ര ജഡേജയ്‌ക്ക് മാത്രമാണ് ആദ്യ പത്തിൽ(9) ഇടം പിടിക്കാനായത്. ഏകദിന ടീമുകളിൽ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.















