മഞ്ഞപ്പിത്തം ഇല്ലാതാക്കുന്ന കീഴാര്‍നെല്ലിയുടെ ഔഷധ ഗുണങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഞ്ഞപ്പിത്തം ഇല്ലാതാക്കുന്ന കീഴാര്‍നെല്ലിയുടെ ഔഷധ ഗുണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയില്‍ ചെറുതാണെങ്കിലും നമ്മുടെ നമ്മുടെ പറമ്പിലും തൊടികളിലുമായി കാണപ്പെടുന്ന ചില സസ്യങ്ങളുടെ ഔഷധ ഗുണങ്ങള്‍ വളരെ വലുതാണ്. അതുപോലെ ഒരു സസ്യമാണ് നനവുള്ള സ്ഥലങ്ങളിലും തൊടികളിലും ധാരാളം കാണപ്പെടുന്ന കീഴാര്‍നെല്ലി. നിരവധി അസുഖങ്ങളെ ഇല്ലാതാക്കാനുളള ഒരു മരുന്നാണിത്. കാണാന്‍ അത്ര വലുപ്പമില്ലെങ്കിലും ഔഷധ വീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി വലിയവന്‍ തന്നെയാണ്. മഞ്ഞപ്പിത്തത്തില്‍ നിന്നും രക്ഷനേടാനുള്ള ഏറ്റവും മികച്ച ഔഷധമാണ് കീഴാര്‍നെല്ലി. ഇത് ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് പത്ത് മില്ലി വീതം പശുവിന്‍ പാലില്‍ ചേര്‍ത്തു രാവിലെയും വൈകുന്നേരവും തുടര്‍ച്ചയായി ഏഴ് ദിവസം കഴിച്ചാല്‍ മഞ്ഞപ്പിത്തം കുറയുമെന്നാണ് പാരമ്പര്യ വൈദ്യം പറയുന്നത്.

കീഴാര്‍നെല്ലിയില്‍ അടങ്ങിയിട്ടുള്ള ഫില്ലാന്തിന്‍, ഹൈപ്പോഫില്ലാന്തിന്‍ എന്നീ രാസഘടകങ്ങളാണ് മഞ്ഞപ്പിത്തം കുറ യ്‌ക്കാന്‍ സഹായിക്കുന്നത്. കരളിന്റെ ആരോഗ്യം ശക്തിപ്പെടുത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാര്‍നെല്ലി. ഇതില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങള്‍, അസ്ഥിര സംയുക്തങ്ങളായ സ്വതന്ത്ര റാഡിക്കലുകള്‍ വരുത്തുന്ന നാശത്തില്‍ നിന്ന് കരളിനെ രക്ഷിക്കുന്നു. വൈറല്‍ ബാധ വഴി കരളിനുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്- ബി എന്ന രോഗത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു
മൂത്രാശയരോഗങ്ങള്‍ക്കുളള ഒരു പരിഹാരമാണ് കീഴാര്‍നെല്ലി.

വൃക്കകളിലെയും,മൂത്ര സഞ്ചിയിലെയും കല്ലുരുക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കീഴാര്‍നെല്ലിയെ സ്റ്റോണ്‍ ബ്രേക്കര്‍ എന്നും പറയാറുണ്ട്. ഇതിനു പുറമേ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ് കീഴാര്‍നെല്ലി. വൈറസ്, ബാക്ടീരിയ തുടങ്ങിയവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഔഷധ ഗുണമുളള കീഴാര്‍നെല്ലി ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങള്‍ക്കുമുളള മരുന്നായി ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നു. കൂടാതെ മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കീഴാര്‍നെല്ലി.

 

Tags: helth benifits
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies