കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി ആശയാണ് ഇരുവരും തിങ്കളാഴ്ച ഹാജരാക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ പി ജി ക്ലാസുകള്‍ പുന:രാരംഭിക്കണമെന്ന കോടതിയുടെ നിര്‍ദേശം പാലിക്കാത്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
7 മാസമായി പി ജി വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാണ്. എന്നാല്‍ ഇത് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. കൊറോണ ചികിത്സാ കേന്ദ്രമാക്കിയത് ചൂണ്ടിക്കാട്ടിയാണ് മനേജ്മെന്റ് ക്ലാസുകള്‍ നിർത്തിവെച്ചത്. ഇരുവരോടും നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജാരാകാന്‍ പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ നിര്‍ദേശം ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റ് പുറപ്പെടുവിച്ചത്.
Comments