രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സ്ആപ്പ്. സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഡാക്യുമെന്റെുകള് തുടങ്ങിയവയെല്ലാം തന്നെ കൈമാറാവുന്ന വാട്സാപ്പ് വഴി ഇനി മുതല്‍ പണവും കൈമാറാം. ബീറ്റാ വേര്‍ഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു എങ്കിലും വാട്സാപ്പ് വഴി പണം കൈമാറാനുള്ള വാട്സ്ആപ്പ് പേ സംവിധാനത്തിന് ഇപ്പോഴാണ് അനുമതി ലഭിച്ചത്. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നീ ഫോണുകളിലാണ് ഈ സേവനം ലഭ്യമാകുക. എന്നാല്‍ നിലവില്‍ ഈ സൗകര്യം വാട്ട്സാപ്പില്‍ ഇല്ല. ഇതോടൊപ്പം വാട്സ്ആപ്പ് പേ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്സ്ആപ്പ് പേ ആപ്പിലുമുള്ളത്.
ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതു പോല തന്നെയാണ് വാട്സ്ആപ്പ് പേ സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നത്. വാട്സ്ആപ്പ് വഴി ഒരു വ്യക്തിക്ക് സന്ദേശം അയക്കുന്ന പോലെ തന്നെ പണവും കൈമാറാവുന്നതാണ്. യുപിഐ ഐഡി സജീവമാക്കിയിട്ടുളളവര്ക്ക് മാത്രമേ അവരുടെ വാട്സ് ആപ്പ് കോണ്ടാക്ട്സിലുള്ള ആളുകള്‍ക്ക് പണം കൈമാറാന്‍ സാധിക്കുകയുളളൂ. ഇതിനായി ചാറ്റ് ബാറിലുള്ള പെയ്മെന്റ്ല്‍ ക്ലിക്ക് ചെയ്യണം അപ്പോള്‍ അതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ദൃശ്യമാകും. അവ ശരിവെച്ച ശേഷം സ്ക്രീന്‍ പ്രത്യക്ഷപ്പെടുന്ന യു പി ഐ രജിസ്ട്രേഷന് വഴി രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് ബാങ്ക് സെലക്ട് ചെയ്ത് ഒടിപി വഴി ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന് ചെയ്യുകയും വേണം. തുടര്‍ന്ന് പിന് കോഡ് സെറ്റ് ചെയ്യണം. അതിനു ശേഷം എളുപ്പത്തില്‍ തന്നെ വാട്സാപ്പ് വഴി നേരിട്ട് നിമിഷനേരം കൊണ്ട് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. അക്കൗണ്ട് വിവരങ്ങള്‍, നടത്തിയിട്ടുളള ഇടപാടുകള്‍, എന്നിവ പരിശോധിക്കുന്നതിനുളള സൗകര്യവും ഇതില്‍ ലഭ്യമാണ്. ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വാട്സ്ആപ്പ് പേ സംവിധാനം ആളുകള്‍ക്ക് ഏറെ ഉപകാപ്രദമായിരിക്കും.
Comments