എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ പപ്പായ ഹല്‍വ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ പപ്പായ ഹല്‍വ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 10:29 am IST
FacebookTwitterWhatsAppTelegram

ശരീരത്തിന് ഉപകാരപ്രദമായ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പപ്പായ. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പച്ചയായും പഴുത്തും, കറിവെച്ചുമെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതെല്ലാം നാം ഇടയ്‌ക്കിടെ കഴിക്കാറുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പപ്പായ കൊണ്ട് ഒരു ഹലുവ ഉണ്ടാക്കി നോക്കിയാലോ… വളരെ സ്വാദിഷ്ടവും രുചികരവുമയ പപ്പായ ഹല്‍വ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഒരു പച്ച പപ്പായ എടുത്തു തൊലിയും കുരുവും കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്തു വയ്‌ക്കുക. കൂടാതെ ഒരു കപ്പ് ശര്‍ക്കരയും ഒരു കപ്പ് തേങ്ങാപാലും ആവശ്യത്തിന് നെയ്യും അണ്ടിപരിപ്പ്, മുന്തിരി, ഏലയ്‌ക്ക എന്നിവയും എടുക്കുക. ആദ്യമായി ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് നാല് ടീസ് സ്പൂണ്‍ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന പപ്പായ ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം തേങ്ങയുടെ പാല്‍ ചേര്‍ത്ത് കൊടുക്കുക.

ഇത് ഒരു അഞ്ച് മിനിറ്റ് നേരം തീ കുറച്ച് മൂടി വേവിയ്‌ക്കുക. പപ്പായ നന്നായി വെന്ത് വരുമ്പോള്‍ അതിലേയ്‌ക്ക് ശര്‍ക്കര നന്നായി പൊടിച്ചു ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് വരട്ടി എടുക്കണം. നെയ്യ് മുകളില്‍ തെളിഞ്ഞു വരുന്നതു വരെ വരട്ടണം. ഈ സമയം ഇതിലേക്ക് കുറച്ച് ചേര്‍ത്ത് ഏലയ്‌ക്ക പൊടി കൂടി ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയതിനു ശേഷം അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് ഇതില്‍ ചേര്‍ത്തു കൊടുക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഈ പപ്പായ ഹല്‍വ.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies