തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റിന്റെ കൊച്ചി ഓഫീസിന് ഇനി പുതിയ മേധാവി. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്ടറായി നിയമിച്ചത്. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസ് ഇനി പുതിയ മേധാവിയുടെ ചുമതലയിലാകും പ്രവർത്തിക്കുക.
സ്വർണ്ണക്കടത്തും , പിന്നാലെയുള്ള വിവാദങ്ങളും സർക്കാരിനു മേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുമ്പോൾ ഏതു വിധേനയും ഇ ഡിയെ നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം . കൂടുതല്‍ ശക്തമായ നിലപാടുകളോടെ ഇഡി മുന്നോട്ടുപോകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍
മലയാളിയായ അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണനായിരുന്നു ഇതുവരെ കൊച്ചി ഓഫീസിന്റെ ചാർജ്ജ് . ഇതിനിടയിലാണ് പിണറായി സർക്കാർ എൻഫോഴ്സ്മെന്റിനു നേരെ തിരിഞ്ഞത് . കെ ഫോണിന്റെയും ,ലൈഫ് മിഷന്റെയും രേഖകൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകിയതായി ഇഡി കോടതിയിൽ റിപ്പോർട്ടും നൽകി.
ഇതിനു ബദലായാണ് ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിന്
നിയമസഭ പ്രിവിലേജ് കമ്മറ്റി ഏഴു ദിവസത്തിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉന്നതരെ വിളിച്ചു വരുത്താനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്നും പരിചയസമ്പന്നനായ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്
Comments