കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗ്ഗ വേദിയായ ബാലവേദി-കുവൈറ്റിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ മേഖല, ഉച്ചക്ക് 01 മണിക്ക് ഫഹാഹീൽ മേഖല, വൈകുന്നേരം 04 മണിക്ക് സാൽമിയ മേഖല നവംബര്‍ 14ന് വൈകുന്നേരം 05 മണിക്ക് അബുഹലീഫ മേഖല എന്ന ക്രമത്തിൽ നടത്തുമെന്ന് ബാലവേദി-കുവൈറ്റിന്റെ ഭാരവാഹികൾ അറിയിച്ചു. പരിപാടിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അബ്ബാസിയ -9721 3475, സാൽമിയ – 6061 6478 , ഫഹാഹീൽ – 9918 8716 , അബുഹലീഫ- 6008 4602 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments